കോട്ടയം : 2024-25 വർഷത്തെ സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ചൊവ്വ (ജൂൺ 11 ) വൈകിട്ട് മൂന്നുമണിക്ക് കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേരും. എല്ലാ സ്റ്റുഡന്റസ് അസോസിയേഷനിൽനിന്നും ഓരോ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നു കോട്ടയം ആർ.ടി.ഒ. അറിയിച്ചു.
Related Articles
അയ്മനത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം അകലെ
അയ്മനത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അയ്മനം പഞ്ചായത്തിൽ ഒന്നും 20 -ഉം വാർഡുകളിലായി കിടക്കുന്ന മാഞ്ചിറ ഭാഗത്ത് മാസങ്ങളായി നിലനില്ക്കുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിനറുതിയില്ല. പടശേഖരങ്ങളിലെ കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ടു മോട്ടോർ പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ വീടുകളിൽ ഫാൻ ഉൾപ്പെടെ ഉപകരണങ്ങൾ വോൾട്ടേജ് ക്ഷാമം മൂലം പ്രവർത്തിക്കുകയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പല തവണ വൈദുതി ഓഫീസിൽ പരാതി പറഞ്ഞിട്ടും പ്രയോജനം ഇല്ലാത്ത സാഹചര്യത്തിലാണ് Read More…
നാട്ടകത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം : നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കൊല്ലാട് കൊല്ലംകവല സ്വദേശിയായ സച്ചിനാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു അപകടം.നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.റോഡിൽ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സച്ചിൻ മരണത്തിന് കീഴടങ്ങി. Read More…
അപകടാവസ്ഥയിലായ തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു ; ശിഖരങ്ങൾ മുറിക്കുന്നത് കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
കുമരകം : കുമരകം – കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു. പല അപകടങ്ങൾക്കും കാരണമായ മരം ഉടൻ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കുമരകം ടുഡേ പലതവണ വാർത്ത നൽകിയിരുന്നു. മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെ.ആർ.എഫ്.ബിക്കാണ്. എന്നാൽ അവർ ഈ അപകടാവസ്ഥയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കാലവർഷം കലിതുള്ളുന്നതിന് മുമ്പ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ Read More…