കുമരകം : രണ്ടാം കലുങ്കിന് സമീപം സ്കൂട്ടർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ചേർത്തല ഭാഗത്തേക്ക് സഞ്ചരിച്ച ബൈക്ക് യാത്രക്കാരെ കുമരകം ഭാഗത്തുനിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടറാണ് ബൈക്കിൽ ഇടിച്ചതെങ്കിലും സാരമായ പരുക്കേറ്റത് സ്കൂട്ടർ യാത്രക്കാരനാണ്. ഇയാളുടെ കാലുകൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5.30 ഓടു കൂടിയായിരുന്നു അപകടം. പരുക്കേറ്റ ചേർത്തല സ്വദേശിയെ എസ്.എച്ച് മെഡിക്കൽ സെൻ്ററിലെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Related Articles
കുമരകം നവനസ്രത്ത് പള്ളിയിൽ തോമസ് നാമധാരികളെ ആദരിച്ചു
കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ തോമസ് നാമധാരികളുടെ സംഗമം നടത്തുകയും ആദരിക്കുകയും ചെയ്തു. ഇന്നലെ സെൻ്റ് തോമസ് ദിന തിരുബലിക്ക് ശേഷമായിരുന്നു ആദരിക്കൽ ചടങ്ങ് നടത്തിയത്. പള്ളി വികാരി ഫാ : സിറിയക് വലിയപറമ്പിൽ പരിപാടിക്ക് നേതൃത്വം നൽകി.
എസ്കെഎം സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു
കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി. ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.
സ്ത്രീ സൗഹാർദ്ദ വിനാേദ സഞ്ചാരം; യാത്രകളിൽ ഇനി പ്ലാസ്റ്റിക് വേണ്ട
കുമരകം : കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി യാത്രകളിൽ പ്ലാസ്റ്റിക് വേണ്ട എന്ന ആശയവും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ സന്ദേശവും ഉയർത്തിയും ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ റിസോഴ്സ് പേഴ്സണുമായ ധന്യ സാബു വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ Read More…