കുമരകം : പൂനെയിൽ നടന്ന 37-ാമത് ഓൾ ഇന്ത്യൻ പോസ്റ്റൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി കുമരകം സ്വദേശി അരുൺ കെ.പി യെ ബി.ജെ.പി കുമരകം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
ബി.ജെ.പി കുമരകം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു തൈപ്പറമ്പിൽ മൊമെന്റോ അരുൺ കെ.പി ക്ക് കൈമാറി.
ബി.ജെ.പി കുമരകം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സനീഷ് എൻ.കെ, സെക്രട്ടറി മഹേഷ് കണ്ടാത്തറ, പന്ത്രണ്ടാം വാർഡ് ബൂത്ത് പ്രസിഡന്റ് അനിൽ എൻ അറത്തറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.