ആലപ്പുഴ : ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 22 ശനിയാഴ്ച പമ്പയാറ്റിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് (കെ.റ്റി.ബി.സി) നടുഭാഗം ചുണ്ടനിൽ മത്സരിക്കും. ഈ വർഷത്തെ നെഹ്റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലും ക്ലബ് നടുഭാഗം ചുണ്ടന്റെ തേരിലേറിയാണ് കടന്നു വരുന്നത്. സുനിഷ് നന്ദികണ്ണന്തറയാണ് ക്യാപ്റ്റൻ, മോനപ്പൻ ആശാനാണു ലീഡിങ് ക്യാപ്റ്റൻ. നെഹ്റു ട്രോഫിക്ക് മുൻപുള്ള സെമി ഫൈനൽ എന്ന നിലയിലാണ് ക്ലബ്ബുകളും, വള്ളസമിതികളും ചമ്പക്കുളം ജലോത്സവത്തെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ചമ്പക്കുളത്തെ പ്രകടനം ക്ലബ്ബുകൾക്ക് പ്രധാനപെട്ടതാണ്. ഇക്കുറി നെഹ്റു ട്രോഫി ലക്ഷ്യം വയ്ക്കുന്ന ക്ലബ്ബുകളിൽ ഏറിയവയും ചമ്പക്കുളത്ത് പമ്പയാറ്റിൽ തുഴയെറിയും എന്നതാണ് ലഭിക്കുന്ന സൂചനകൾ. ഓരോ ക്ലബ്ബിനും തങ്ങളുടെയും, അതുപോലെ എതിരാളിയുടെയും ശക്തിയും – ദൗർബല്യവും തിരിച്ചറിയുന്നതിനുള്ള അവസരമാണ് മൂലം ജലോത്സവം.
Related Articles
അച്ചിനകം പള്ളിയിൽ ഊട്ടുതിരുനാൾ നാളെ
തെക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാൾ നാളെ ആചരിക്കും. കോട്ടയം ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഊട്ടു നേർച്ചയിൽ പങ്കെടുക്കും. രാവിലെ 6-ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10-ന് ജപമാലയ്ക്കു ശേഷം നേർച്ചസദ്യ ആശീർവാദം. ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ സി.എം.ഐ. മുഖ്യകാർമികനാകും. ഡീക്കൻ സിറിൾ കുന്നേക്കാടൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 നുള്ള ദിവ്യബലിയോടെ തിരുനാളിന് Read More…
മരക്കമ്പുകൾ വെട്ടി തോട്ടിലിട്ട്, വൈദ്യുതി വകുപ്പ് ജീവനക്കാർ നീരാെഴുക്കും ഗതാഗതവും തടസപ്പെടുത്തി
കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും Read More…
കുമ്മായം സംഘത്തിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു
കുമരകം കുമ്മായ സംഘത്തിൽ വൃക്ഷതെെകൾ നട്ടും പരിസര ശുചീകരണം നടത്തിയും പരിസ്ഥിതി ശുചീകരണം നടത്തി. 16-ാം വാർഡ് മെമ്പർ ആർഷ ബൈജു മാവിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു