Blog

ആശ്രയയിൽ 152 ഡയാലിസിസ് കിറ്റുകളും ചികിത്സാ ധനസഹായവും വിതരണം നടത്തി

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസവും വിതരണം നടത്തി. ഈ മാസം 152 വൃക്കരോഗികൾക്കാണ് സഹായം നൽകിയത്.

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാേട്ടയം ഐ സി എച്ച് സൂപ്രണ്ട് ഡോ. കെ. പി.ജയപ്രകാശ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

സിസ്റ്റർ ശ്ലോമോ ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് സൗജന്യമായി നൽകുന്നതിന് സാമ്പത്തികമായി സഹകരിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നതായി ആശ്രയ സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *