സി.പി.ഐ(എം) കവണാറ്റിൻകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രദേശത്തുള്ള ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമെൻ്റോയും നൽകിഇതോടനുബന്ധിച്ച് കകവണാറ്റിൻകര സി.ഐ.ടി.യു ഹാളിൽ പി.ബി അശോകൻ അധ്യക്ഷത വഹിച്ച യോഗം. സി.പി.ഐ(എം) ഏരിയാ കമ്മറ്റി അംഗം കെ കേശവൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി.വി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, വാർഡ് മെമ്പർ സ്മിതാ സുനിൽ, ബ്രാഞ്ച് സെക്രട്ടറി എ.ഡി സുരേന്ദ്രൻ, പി.ആർ അനിൽകുമാർ, ഇ.റ്റി അനിൽ എന്നിവർ സംസാരിച്ചു.
Related Articles
കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ടയിൽ പിടിയിലായവർ കഞ്ചാവ് വിതരണത്തിലെ പ്രധാനികൾ
കുമരകം : ഇന്നലെ ബാങ്ക്പടിയിൽ നിന്ന് നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കൾ അന്യ സംസ്ഥാനത്തു നിന്നും ട്രയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാനികളാണെന്ന് തെളിഞ്ഞു. ഒറീസയിൽ നിന്നും വില്പനയ്ക്ക് കൊണ്ടു വന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്സെെസ് അധികൃതർ പറഞ്ഞു. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ ( 29 ) പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് Read More…
തിരുവാർപ്പ് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം : കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് ഭാഗത്ത് മാധവശേരിൽ വീട്ടിൽ (കുറവിലങ്ങാട് കളത്തൂർ, ഇല്ലിച്ചുവട് ഭാഗത്ത് പാറക്കുന്നേൽ വീട്ടിൽ ഇപ്പോൾ താമസം) വിനീത് എം.വി (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ നാളുകളായി കുറവിലങ്ങാട് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം Read More…
അമൃതാനന്ദമയിയുടെ 70-ാം ജന്മവാർഷികം ; എസ്.എൻ.ആർട്ട്സ് & സയൻസ് കോളേജ് ലെെബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി
കുമരകം : അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി. മഠത്തിനു വേണ്ടി ഡോ. രാജേഷ് പി.പി. ( കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ) യാണ് പുസ്തകങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. പി എസ് സുകുമാരൻ (റിട്ട. ഡീൻ, സ്കൂൾ Read More…