കുമരകം : തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലെവിശേഷാൽ പൊതുയോഗം നാളെ(09.06.2024) വൈകുന്നേരം 4ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം പഞ്ചലോഹത്തിൽ നിർമ്മിക്കുന്നതിെനെക്കുറിച്ചുള്ളതാണ് പ്രധാന അജണ്ട. ക്ഷേത്രാങ്കണത്തിൽ ദേവസ്വം പ്രസിഡന്റ് റ്റി.കെ. ലാൽ ജ്യോത്സ്യരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന വിശേഷാൽ പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറികെ. കെ. ചന്ദ്രശേഖരൻ അറിയിച്ചു.
Related Articles
പഠനോപകരണങ്ങളും മൊമെന്റോയും നൽകി സി.പി.ഐ(എം) കവണാറ്റിൻകര ബ്രാഞ്ച്
സി.പി.ഐ(എം) കവണാറ്റിൻകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രദേശത്തുള്ള ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമെൻ്റോയും നൽകിഇതോടനുബന്ധിച്ച് കകവണാറ്റിൻകര സി.ഐ.ടി.യു ഹാളിൽ പി.ബി അശോകൻ അധ്യക്ഷത വഹിച്ച യോഗം. സി.പി.ഐ(എം) ഏരിയാ കമ്മറ്റി അംഗം കെ കേശവൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി.വി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, വാർഡ് മെമ്പർ സ്മിതാ സുനിൽ, ബ്രാഞ്ച് സെക്രട്ടറി എ.ഡി സുരേന്ദ്രൻ, പി.ആർ Read More…
മലയാളം അധ്യാപക ഒഴിവ് ; അഭിമുഖം ജൂൺ 13ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെളളൂരിൽ പ്രവർത്തിച്ചു വരുന്ന പാമ്പാടി ഗവ : ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട്ടൈം മലയാളം അദ്ധ്യാപകന്റെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി ജൂൺ 13ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദവും, ബി.എഡ് ( കെടെറ്റ്-കാറ്റഗറി 3) ആണ് യോഗ്യത. ഫോൺ 0481-2507556, 9400006469
വെെക്കം മുഹമ്മദ് ബഷീറിന്റെ 30-ാം ചരമവാർഷികം ഇന്ന് ; മൂത്താപ്പയുടെ ഓർമ്മകൾ പങ്കുവെച്ച് പാത്തുക്കുട്ടി ചെങ്ങളത്തിലുണ്ട്
മലയാള നാേവലിൻ്റെ സുൽത്താൻ്റെ അതി പ്രസിദ്ധമായരചനയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളിൽ ഇനി അഞ്ചു ആളുകൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു. ബഷീറിൻ്റെ അനുജൻ അബ്ദുൾ ഖാദറിന്റെ മക്കളായ ഫാത്തിമ (പാത്തുക്കുട്ടി), ആരിഫ, സുബൈദ, മറ്റൊരു സഹോദരി ആനുമേയുടെ മകൻ സെയ്ദു മുഹമ്മദ്, ആടിന്റെ ഉടമ പാത്തുമ്മയുടെ മകൾ ഖദീജ എന്നിവരാണവർതലയോലപ്പറമ്പിലെ വീട്ടിൽ ബഷീർ പാത്തുമ്മയുടെ ആട് എഴുതുമ്പോൾ ഫാത്തിമയ്ക്ക് പ്രായം ആറ്. ആരിഫയ്ക്ക് നാല്, സുബൈദയ്ക്ക് രണ്ട്.”ഞങ്ങളുടെ ചെറുപ്പകാലത്ത് മൂത്താപ്പ (ബഷീർ) എന്തൊക്കെയോ കുത്തിക്കുറിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ ഇത്രയേറെ പ്രശസ്തി Read More…