കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് വാർഡ് 9 ൽ ജയശ്രീ ശശികുമാർ കമല നിവാസ് എന്ന കർഷകയുടെ കോഴികളിൽ പക്ഷിപ്പനി (H5N1) സ്ഥിതീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഉണ്ടെന്നും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുമായി പ്രഭവകേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും, വിപണനവും, കടത്തലും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന 1) കൈനകരി, 2) ആര്യാട്, 3) മാരാരിക്കുളം തെക്ക്, 4) ചേർത്തല തെക്ക്, 5) കഞ്ഞിക്കുഴി, 6) മുഹമ്മ, 7) തണ്ണീർമുക്കം, 8) ചേർത്തല മുൻസിപ്പാലിറ്റി, 9)കുമരകം, 10)അയ്മനം, 11) അർപ്പൂക്കര, 12)വെച്ചൂർ, (കോട്ടയം), 13)മണ്ണഞ്ചേരി, 14) മാരാരിക്കുളം വടക്ക്, 15) ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ പുന്നമട, കരളകം, കൊറ്റംകുളങ്ങര, കറുകയിൽ, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്.
