Blog

കുമരകം കലാഭവനിൽ നിത്യഹരിത വസന്തം സംഘടിപ്പിച്ചു

കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി “നിത്യഹരിത വസന്തം” എന്ന പേരിൽ പ്രേംനസീർ ഓർമ്മയ്ക്കായ് കലാഭവൻ ഹാളിൽ പാട്ട് കുട്ടം സംഘടിപ്പിച്ചു. നിത്യഹരിത വസന്തം അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കുമരകം ബോസിൻ്റെ സഹോദരൻ എ.കെ ആനന്ദബോസ് (കാനഡ) ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി.ഐ എബ്രഹാം, കുമരകം കലാഭവൻ ഭാരവാഹികളായ ടി.കെ.ലാൽ ജ്യോത്സ്യർ , എസ്.ഡി പ്രേംജി, പി.എസ് സദാശിവൻ, ജയരാജ്.എസ്, അനിൽകുമാർ പി.കെ എന്നിവർ സംസാരിച്ചു.

നിത്യഹരിത നായകൻ പ്രേംനസീർ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ഗായകരായ പി.ഐ എബ്രഹാം, സജീവ് കെ.ജി, അജിമോൻ , അനില,സന്തോഷ് കെ.ജി ,ജയമോൻ മേലേക്കര, സുശീലൻ ഇ.കെ ,ബൈജു കെ. എസ്.ഇ.ബി, തങ്കപ്പൻ റ്റി.സി ,ശാന്തകുമാർ പി.കെ ,അമ്മാൾ സാജുലാൽ , ബാബു പള്ളിച്ചിറ, അനിൽകുമാർ പി.കെ , ജയലാൽ എസ് ,കുമരകം ജയരാജ് ,കുമരകം ബൈജു ,സാൽവിൻ കൊടിയന്ത്ര ,പ്രസാദ് എം.കെ ,ജേക്കബ്ബ്’ പി. ഒ, ദിലീപ് കുമാർ ചെങ്ങളം , ജയമോൾ ദീലിപ്കുമാർ, രതീഷ് റ്റി.എം എന്നിവർ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *