കുമരകം സി.എച്ച്.സിയിൽ ആശുപത്രി പരിസരങ്ങൾ ശുചിയാക്കിയും കോമ്പൗണ്ടിൽ മരങ്ങൾ നട്ടും ലാേക പരിസ്ഥിതിദിനം അവിസ്മരണീയമാക്കി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: സ്വപ്ന മര തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ട് അലീസ് റ്റി എബ്രഹാം ലേഡീസ് ഹെൽത്ത് സൂപ്പർ വെെസർ സുജാത എന്നിവർ നേതൃത്വം വഹിച്ചു
Related Articles
ചുഴലിക്കാറ്റിൽ പരസ്യ ബാേർഡ് വീടിനു മുകളിൽ പതിച്ച് നാശനഷ്ടങ്ങൾ
കുമരകം : കുമരകം രണ്ടാം കലുങ്കിന് സമീപം റാേഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബാേർഡ് വീടിന് മുകളിൽ പതിച്ച് വീടിന് നാശനഷ്ടങ്ങൾ ഉണ്ടായി. തിരുവാർപ്പ് പഞ്ചായത്തിലെ 18-ാം വാർഡിൽ റെജി ഭവനിൽ റെജിയുടെ വീടിനാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. വീടിൻ്റെ ഓടുകൾ പലതും പാെട്ടിവീണു, കുടിവെള്ള ടാങ്കുകൾ സമീപത്തെ പാടത്തേക്ക് പതിച്ചു. കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ച ഷെഡ്ഡിൻ്റെ മേൽക്കൂരയിലെ ഷീറ്റുകളും ചുഴലിക്കാറ്റിൽ പറന്നു പാേയി. കൂടാതെ റജിയുടെ 60 എത്ത വാഴകളും കാറ്റിൽ നശിച്ചു. ഷെഡ്ഡിനുള്ളിൽ ഉണ്ടായിരുന്ന Read More…
കേരളത്തിനായി ജഴ്സി അണിഞ്ഞു കിളിരൂർ എസ്.എൻ.ഡി.പി സ്കൂളിലെ 4 കായികതാരങ്ങൾ
തെലങ്കാനയിൽ നടക്കുന്ന ദേശീയ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിലെ 4 കായിക താരങ്ങൾ. ആസിഫ് നവാസ്, ആൽബിൻ ജെയിംസ്, ശ്രീഹരി എസ് സന്തോഷ്, ഹരികൃഷ്ണൻ എസ് എന്നിവർക്കാണ് കേരള ടീമിന് വേണ്ടി ജഴ്സി അണിയാൻ യോഗ്യത ലഭിച്ചത്. ആൽവിൻ ജെയിംസ് ആസിഫ് നവാസ് എന്നിവർ തുടർച്ചയായി രണ്ടാം തവണയാണ് ത്രോബോൾ സംസ്ഥാന ടീമിൽ അംഗങ്ങളാകുന്നത്.
ഭാര്യയെ കോരിയെടുത്ത് നിസ്സഹായനായി ഭർത്താവ് നടുറോഡിൽ : രക്ഷയ്ക്കായി പോലീസെത്തി
ചങ്ങനാശ്ശേരി: പാമ്പുകടിയേറ്റ ഭാര്യയെ കോരിയെടുത്ത് രാത്രിയിൽ നിസ്സഹായനായി റോഡിൽ ആംബുലന്‍സ് കാത്തുനിന്ന ഭർത്താവിന്റെ സമീപത്തേക്ക് രക്ഷകരായി പ്രതിയുമായി പോലീസ് ജീപ്പെത്തി. ചങ്ങനാശ്ശേരിയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയുമായി രാത്രി 10:30 മണിയോടുകൂടി പൊൻകുന്നം സബ്ജയിലേക്ക് പോകുന്ന സമയം യാദൃശ്ചികമായി കാനം ഭാഗത്ത് വച്ച് ചെറിയ ആള്‍ക്കുട്ടം കാണുകയും ഇവര്‍ക്കിടയില്‍ കാപ്പുകാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയെ കയ്യിൽ കോരിയെടുത്ത് നിസ്സഹായനായി നിൽക്കുന്നത് കാണുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി യുവാവിനോട് വിവരം തിരക്കുകയും, തന്റെ ഭാര്യയെ Read More…