കുമരകം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിക്കുമ്പോൾ ചെയ്യുമ്പോൾ പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു, ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും കമ്മീഷനിങ്ങും കാത്ത് നിൽക്കുന്ന ഹൈ മാസ്റ്റ് നോക്കി പള്ളിച്ചിറക്കാർ ചോദിക്കുന്നു, ആർക്ക് വേണ്ടിയാണു, എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് …?? കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് Read More…
കുമരകം : വായനാദിനത്തോടനുബന്ധിച്ച് കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ വി.കെ ചന്ദ്രഹാസൻ തൻ്റെ പുസ്തകശേഖരത്തിൽ നിന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.