കുമരകം ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 10/06/2024 തിങ്കളാഴ്ച രാവിലെ 11.00 ന് കോളേജിൽവച്ച് നടത്തുന്നതാണ്. കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447028727,9188786337
Related Articles
നാട്ടുകാർ ഒന്നിച്ചു ; മാഞ്ചിറ പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി
നാട്ടുകാർ ഒന്നിച്ചു, മാഞ്ചിറ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. അയ്മനം പഞ്ചായത്തിലെ 1 – 20 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചിറ പാലത്തിന്റെ കോൺക്രീറ്റ് ജോലികളാണ് ഇന്നലെ രാത്രി മുതൽ ആരംഭിച്ച് ഇന്ന് പൂർത്തിയായത്. വരമ്പിനകം – തൊള്ളായിരം ഭാഗത്തെ നൂറ് കണക്കിന് കുടുംബങ്ങളുടെ പ്രധാന ആശ്രയമായിരുന്ന പാലത്തിന്റെ നവീകരണം, പ്രദേശവാസികളുടെ ദീർഘ കാലമായുള്ള ആവശ്യമായിരുന്നു. ഇരുമ്പ് തകിടുകൾ ദ്രവിച്ചു അപകടാവസ്ഥയിലായ പാലം കോൺക്രീറ്റ് ചെയ്തു നവീകരിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാൽ പല വിധ Read More…
പോക്സോ കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ ചിങ്ങവനം പോലീസിന്റെ പിടിയിൽ
ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം വാഴച്ചിറ ഭാഗത്ത് വാഴച്ചിറ കിഴക്കേപറമ്പ് വീട്ടിൽ മഞ്ജു വി.തോമസ് (46), ആലപ്പുഴ രാമങ്കരി ഭാഗത്ത് മാമ്പഴംതോട്ടിൽ വീട്ടിൽ സനോ.എം.തോമസ് (41) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയെ പീഡിപ്പിക്കുന്നതിന് ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ Read More…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ ജൂൺ 21 വരെ പേര് ചേർക്കാം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മിഷൻ ഓഫ് Read More…