ഈരാറ്റുപേട്ട: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) അഷറഫ് റ്റി.സി (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെലീൽ.ജെ (41) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് Read More…
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ നെഹ്റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്ലബ്ബിന്റെ ഓഫീസ് ഉത്ഘാടനം നടത്തി. ഇന്ന് രാവിലെ 8.30ക്ക് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഓഫീസ് ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ മിഥുൻ, ലേഡിങ് ക്യാപ്റ്റൻ മോനപ്പൻ, ഫിസിക്കൽ പരിശീലകൻ സഹീർ ഇബ്രാഹിം, ക്ലബ്ബ് ഭാരവാഹികൾ, തുഴച്ചിൽക്കാർ, താളക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറാണ് പിടിയിലായത്. കുമരകം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.ജൂൺ അഞ്ചിന് രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവും തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം പ്രതിയിലേയ്ക്ക് എത്തിയതും പിടികൂടിയതും. ഇന്നലെ പ്രതിയെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി.