ചങ്ങനാശ്ശേരി : വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ ഷാജഹാൻ പി.എം (53) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജൂലൈ മാസം ചങ്ങനാശ്ശേരി പാറേൽപള്ളി ഭാഗത്തുള്ള ഗൃഹനാഥന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത ശേഷം അകത്തുകയറി മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും, സ്വർണ്ണകൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. ഷാജഹാൻ മുഖത്തിന് രൂപമാറ്റം വരുത്തിയാണ് ഒളിവിൽ കഴിഞ്ഞുവന്നിരുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ ബി.വിനോദ് കുമാർ, എസ്.ഐ മാരായ അഖിൽദേവ്, സന്തോഷ്, അബ്രഹാം, പ്രസന്നൻ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, നിയാസ്, സതീഷ്, ഷമീര്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷാജഹാന് തലശ്ശേരി, തൃശ്ശൂർ വെസ്റ്റ്, തിരുവല്ല, ചിങ്ങവനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Related Articles
കുമരകം ഗവ ഹൈസ്കൂളിലെ ലെെബ്രറിയിൽ ഇനി കൂടുതൽ പുസ്തകങ്ങൾ വായിക്കാം
കുമരകം : വായനാദിനത്തോടനുബന്ധിച്ച് കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ വി.കെ ചന്ദ്രഹാസൻ തൻ്റെ പുസ്തകശേഖരത്തിൽ നിന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.
പ്രതിഭാസംഗമം, ഉന്നത വിജയികൾക്കു അനുമോദനം
കുമരകം : വിജ്ഞാന പ്രഭ വായനശാലയിൽ അംഗങ്ങളായവരുടെ മക്കളായ എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബി.എഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചു. വായനശാല പ്രസിഡൻ്റ് കെ.കെ സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം കെ.കെ മനു, പി.സി ജേക്കബ്, ബിന്ദു ലാലു, ഒ.ജി സൂസമ്മ, എം.വി പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ന്യൂവിക്ടറി കോളേജിൽ പരിശീലനം നേടി എസ്.എസ്.എൽ.സി & സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. “ന്യൂവിക്ടറി കോളേജിൽ “നടന്ന ചടങ്ങിൽ അഡ്മിനിസ്റ്റേറ്റർ ഷാജൻ അദ്ധ്യക്ഷനായി. ഫാദർ തോമസ് കുര്യൻ കണ്ടാന്ത്ര സമ്മേളനം ഉത്ഘാടനം ചെയ്തു അധ്യാപകരായ സി.പി ബാലസുബ്രഹ്മണ്യൻ, ജസ്റ്റിൻ കട്ടക്കയം, ധനശ്രീ, കൃപ, ശ്രീപ്രിയ എന്നിവർ ആശംസകൾ നേർന്നു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രിൻസിപ്പാൾ പി.പി. മാത്യു സ്വാഗതവും ഡയറക്ടർ പി. ടി. ആനന്ദൻ നന്ദിയും രേഖപ്പെടുത്തി.