കോട്ടയം: പൂവൻതുരുത്ത് പനച്ചിക്കാട് കുറിച്ചി പ്രദേശങ്ങളിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ വൻ തുകക്ക് കരാർ എടുത്ത് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ ലോഡ് കണക്കിന് മാലിന്യം നിക്ഷേപിച്ചിരുന്നത് മുപ്പായ്പ്പാടം റോഡിൻ്റെ സൈഡിലും റബർ ഭവൻ – കൊടൂരാർ റോഡിൻ്റെ സൈഡിലുമാണ്. (കൊണ്ടോടി പമ്പിനു പുറകിൽ) ഇവർ ഇതിന് തീയിട്ട് പോകുന്നത് മൂലം പരിസരത്താകെ വിഷവാതക പുകയും വ്യാപിക്കുകയുണ്ടായി. നഗരസഭ നാട്ടകം സോണിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപക്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ വണ്ടിയുടെ ട്രൈവറെ സംബന്ധിച്ച് സൂചന ലഭിക്കുകയും ചിങ്ങവനം പ്രിൻസിപ്പൽ എസ് ഐ അജ്മൽ ഹുസൈന് പരാതി നൽകുകയുമായിരുന്നു. തുടർന്ന് ചിങ്ങവനം പോലീസ് മാലിന്യ വാഹനം ഒടിച്ചിരുന്ന പള്ളം സ്വദേശി കൊച്ചുപറമ്പിൽ രാജു എന്നയാളെ പിടി കൂടി. നഗരസഭാ സെക്രട്ടറിയുടെ നിർദ്ദശാനുസരണം ഇയാളെ കൊണ്ട്50000 രൂപ പിഴയടപ്പിച്ചിട്ടുണ്ട്. കൂടാതെ മാലിന്യം ഉടൻ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചേർത്തല ഭാഗത്തുനിന്നുപാറേച്ചാൽ വഴി ശുചിമുറി മാലിന്യം ഈ ഭാഗങ്ങളിൽ കൊണ്ടടിക്കുന്നത് നിർബാധം തുടരുകയാണ് . ഗുണ്ടകളുടെ അകമ്പടിയോടെ വരുന്നതിനാൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നിസഹായരാകുകയാണ്. രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കിയാൽ മാത്രമേ ഇവരെ പിടികൂടാൻ സാധിക്കു.
Related Articles
വീട്ടമ്മയുടെ പേരിൽ വായ്പാ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.
വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ എം വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് Read More…
കുമരകം സ്വദേശി അനീഷ് ഗംഗാധരന് ഗിരീഷ്പുത്തഞ്ചേരി പുരസ്കാരം
കുമരകം :കൊല്ലം കവിതാ സാഹിത്യകലാ സാംസ്കാരിക വേദിയുടെ ഗിരീഷ് പുത്തഞ്ചേരി അവാർഡ് കുമരകം സ്വദേശി അനീഷ് ഗംഗാധരന് ലഭിച്ചു. കവിതാ ,ഗാന രചന, കലാ മേഖലയിലുള്ള മികവിനാണ് അംഗീകാരം ലഭിച്ചത്. ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.കുമരകം അഞ്ചിതൾപ്പൂവ് കലാ സാഹിത്യ വേദിയുടെ സെക്രട്ടറിയും, ഗാനരചയിതാവും, കവിയുമാണ്അനീഷ് ഗംഗാധരൻ. അനീഷിൻ്റെയും ഭാര്യ ശരണ്യയുടെയും കൂട്ടായ്മയിൽ നിരവധി മ്യൂസിക്കൽ ആൽബങ്ങൾ പുറത്ത് വന്നിട്ടുയുണ്ട്, കുമരകം പള്ളിച്ചിറ ഗംഗാധരൻ,ഭാസുര ദമ്പതികളുടെ മകനാണ് അനീഷ്. മക്കൾ : Read More…
അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു
കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു.മുപ്പായിപാടം വിദ്യാധരൻ ആണ് മരിച്ചത് .63 വയസായിരുന്നു. അരളി ഇല കഴിച്ചതാണ് മരണം എന്ന് സംശയിക്കുന്നു.വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല