ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക മാനേജ്മെന്റിൽ പരിശീലനം നൽകുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ് വഹിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ക്ലാസ്സിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 60 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ഫിനാൻഷ്യൽ അഡ്വൈസർമാരായ ശ്രീ പ്രകാശ് ബാബു, ശ്രീ.ശ്രീഹരി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോട്ടയം അഡീഷണൽ എസ്.പി സതീഷ് കുമാർ, ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ എന്നിവരും പങ്കെടുത്തു.
Related Articles
വയനാടിന് കുടുംബശ്രീയുടെ സഹായം; 1.24 കോടി രൂപ കൈമാറി
നാടിനെ ബാധിക്കുന്ന എല്ലാ സാമൂഹികവിഷയങ്ങളിലും ഏറ്റവും ഉത്തരവാദിത്തത്തോടു കൂടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്നു സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 1.24 കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 78 സി.ഡി.എസ്സ്. മുഖേന അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹസംവിധാനങ്ങൾ എന്നിവരിൽനിന്ന് 1,24,07297 രൂപയാണ് ‘ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ കുടുംബശ്രീ വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്.അർബൻ കോർപ്പറേറ്റീവ് ബാങ്ക് ഹാളിൽ Read More…
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വള്ളത്ത് വീട്ടിൽ മോഹിത്ത് കൃഷ്ണ (42), വടയാർ മഞ്ഞക്കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (36) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് മോഹിത് കൃഷ്ണയ്ക്ക് ഇയാളുടെ സുഹൃത്ത് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു Read More…
ഏറ്റുമാനൂർ- എറണാകുളം റോഡിൽ ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കംഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം.