കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫ് (32) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ അക്രമികളെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരിൽ ഒരാളായ റോബിൻസനെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ അജിത്ത്, അജേഷ്, അനിക്കുട്ടൻ, വിവേക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Related Articles
ഫിനാൻഷ്യൽ മാനേജ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക മാനേജ്മെന്റിൽ പരിശീലനം നൽകുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ് വഹിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ക്ലാസ്സിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 60 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ഫിനാൻഷ്യൽ അഡ്വൈസർമാരായ ശ്രീ പ്രകാശ് ബാബു, ശ്രീ.ശ്രീഹരി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോട്ടയം Read More…
രോഗിയുമായി പോയ വാഹനം തടഞ്ഞു നിർത്തി മർദ്ധനം, പ്രതികൾ റിമാൻഡിൽ
കോട്ടയം: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് ചെങ്ങളം താഴത്തറയിൽ വെച്ച് രോഗിയുമായി സഞ്ചരിച്ച വാഹനം സൈഡു കാെടുത്തില്ല എന്നാരാേപിച്ച് തടഞ്ഞു നിർത്തി വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും ഡ്രൈവറെ ചുമട്ടുകാർ ഉപയോഗിക്കുന്ന ഇരുബു കൊളുത്ത് ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ഹാജരായ പ്രതികളെ കോടതി റിമാൻഡു ചെയ്തു..തിരുവാർപ്പ് സ്വദേശി അഭിജിത്ത് (30) വലിയ പാടത്ത് , ചെങ്ങളം സ്വദേശികളായ ആര്യൻ (24) കാെച്ചു പറമ്പിൽ , ദിനിൽകുമാർ ( 30 ) വട്ടപ്പറമ്പിൽ, Read More…
പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കുന്നതിൽ കേരളം മാതൃക-മന്ത്രി ശിവൻകുട്ടി
സ്കൂൾ ഇടവേളകളിൽ വ്യായാമം ഉറപ്പാക്കാൻ ഫിറ്റനെസ് ബെൽ സംവിധാനം ഏർപ്പെടുത്തും സ്കൂൾ കായികരംഗത്ത് സമഗ്ര പരിഷ്കരണം ലക്ഷ്യം വെയ്ക്കുകയാണ്. സംസ്ഥാന സ്കൂൾ കായികമേളയെ ഒളിംപിക്സ് മാതൃകയിൽ ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതി നമ്മൾ നടപ്പാക്കുകയാണ്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു. സ്കൂൾ പഠനസമയത്ത് ചെയ്യാൻ കഴിയുന്ന പത്ത് മിനിട്ട് വീതം ദൈർഘ്യമുള്ള വ്യായാമ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാൻ ഫിറ്റ്നസ് ബെൽ സംവിധാനം കൊണ്ടു വരാൻ ആലോചിക്കുന്നു-മന്ത്രി Read More…