

Related Articles
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് തുടക്കമായി
കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു. കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്, കഥകളി കലാകാരൻ മുരളി കൃഷ്ണൻ എന്നിവരെയാണ് മന്ത്രി Read More…
ജില്ലാ സർക്കാർ ഹോമിയോ ആശുപത്രി നഴ്സ് തസ്തിക ഒഴിവിലേക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ജൂണ്‍ 14ന്
ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 14ന് രാവിലെ 10.30ന് കോട്ടയം നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ)വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. പ്രായപരിധി 40 വയസ്. ഫോൺ – 0481 2583516
കുവൈത്തിലെ മംഗഫിൽ മലയാളി ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ളാറ്റിന് തീപിടിച്ചു ; 4 പേര് മരിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്
കുവൈറ്റ് സിറ്റി : മംഗഫിൽ എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് വെളിപ്പിനെ മുതലാണ് തീപിടുത്തം ഉണ്ടായത്. നാല് പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മരണ സംഘ്യ ഉയർന്നേക്കുമെന്നാണ് സൂചന. താഴെ നിലയിലുണ്ടായ തീപിടുത്തത്തിൽ രക്ഷപെടാൻ മുകളിലെ നിലകളിൽ നിന്നും പലരും ചാടിയും അപകടത്തിൽ പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അദാന്‍, ജാബൈര്‍, മുബാറക്, ഫര്‍വാനിയ ആശുപത്രിളിലേക്കു പരിക്കേറ്റവരെ മാറ്റിയിട്ടുണ്ട്.