അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
കരുമാടി ബിബിൻ ഭവനത്തിൽ ദേവസ്യ-ആൻസമ്മ ദമ്പതികളുടെ മകൻ ബിബിൻ ദേവസ്യ (35), കരുമാടി വെട്ടിത്തൂത്തിൽ ജോസഫ്-ഡോളി ദമ്പതികളുടെ മകൻ ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 7.15 ഓടെ കരുമാടി ജംഗ്ഷന് കിഴക്കു ഭാഗത്തായിരുന്നു അപകടം.
തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.
ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.