വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അസ്ന (“ASNA”) ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദമായും നാളെ രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി കുറയാൻ സാധ്യത.
തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഗഢിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തിസ്ഗഢ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി ( Well Marked Low Pressure Area ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത ഏഴു ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.