Kerala News

നെഹ്റു ട്രോഫി വള്ളംകളി ഓണക്കാലത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എൻ വാസവൻ

നെഹ്റു ട്രോഫി വള്ളംകളി നാടിന്റെ വികാരമാണ്.

വയനാട് പ്രകൃതി ദുരന്തം മൂലമാണ് മാറ്റിവെച്ചത്.

എങ്കിലും അനിശ്ചിതകാലമായി വള്ളംകളി മാറ്റിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല.
ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും, ക്ലബുകരും ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങൾ ഏകോപനം നിലവിൽ മുറയ്ക്ക് നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്തുവാനുള്ള ആലോചന സജീവമായിട്ടുണ്ട്.

ഇതിന് ആവശ്യമായുള്ള ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന്
ടൂറിസ് വകുപ്പ് മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജലോത്സവം നടക്കണം എന്നുള്ള ആവശ്യം ഈ നാടിന്റെ പ്രതിനിധി എന്ന നിലയിൽ തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിനായി ആലപ്പുഴ ജില്ലാ കളക്ടർ ചെയർമാനായ
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *