കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Related Articles
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് തുടക്കമായി
കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു. കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്, കഥകളി കലാകാരൻ മുരളി കൃഷ്ണൻ എന്നിവരെയാണ് മന്ത്രി Read More…
നെഹ്റു ട്രോഫി വള്ളംകളി ഓണക്കാലത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എൻ വാസവൻ
നെഹ്റു ട്രോഫി വള്ളംകളി നാടിന്റെ വികാരമാണ്. വയനാട് പ്രകൃതി ദുരന്തം മൂലമാണ് മാറ്റിവെച്ചത്. എങ്കിലും അനിശ്ചിതകാലമായി വള്ളംകളി മാറ്റിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല.ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും, ക്ലബുകരും ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങൾ ഏകോപനം നിലവിൽ മുറയ്ക്ക് നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്തുവാനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായുള്ള ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന്ടൂറിസ് വകുപ്പ് മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജലോത്സവം നടക്കണം എന്നുള്ള ആവശ്യം ഈ നാടിന്റെ Read More…
ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു.
ചാലക്കുടി: ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ Read More…