
ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കം
അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം.