കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
Related Articles
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ നൽകും
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകാൻ കോട്ടയം ജില്ലാ പഞ്ചായത്ത് അടിയന്തരയോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.വി. ബിന്ദു അറിയിച്ചു. കോട്ടയം ജില്ലയിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഹോട്ട് സ്പോട്ടുകളായി പരാമർശിച്ചിട്ടുള്ള മൂന്നിലവ്, മേലുകാവ്, തിടനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഡിസാസ്റ്റർ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More…
കോട്ടയം മത്സര വള്ളംകളി സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം നടന്നു
കോട്ടയം താഴത്തങ്ങാടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന്റെയും, കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ, കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 123-ാം മത് കോട്ടയം മത്സര വള്ളം കളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം എം. എൽ. എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പ്രവർത്തന ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, അർക്കാഡിയ Read More…
മെഡിക്കൽ കോളജ് ഭൂഗർഭ പാതയുടെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന് വിലയിരുത്തി. ഭൂഗര്‍ഭപാത ഓണത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭപാത നിര്‍മാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി രൂപ Read More…