Kerala News

രഞ്ജിത്തിനെതിരായ പരാതിയിൽ മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് പരാതിക്കാരൻ.

സംവിധായകൻ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ശേഷം പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദ്ദം എന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ.

പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മർദ്ദത്തിലാക്കുന്നതുമെന്ന് സജീർ പറഞ്ഞു.

ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകുമെന്നും സജീർ പറഞ്ഞു.

രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്ന ഫോട്ടോ എടുത്തു എന്നുമായിരുന്നു സജീറിന്റെ ആരോപണം.

തന്‍റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ ചലച്ചിത്ര നടിക്ക് അയച്ചു കൊടുത്തതായും സജീർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *