സൗദി അൽകൊബാറിൽ ദമ്പതികൾ മരിച്ച നിലയിൽ.കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും തന്നേയും അച്ഛൻ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചതായും 5 വയസുകാരി മകൾ ആരാധ്യ പൊലീസിന് നൽകിയ മൊഴിയി പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ് പോസ്റ്റ് മോർട്ടത്തിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . 12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്.