കോട്ടയം

കോട്ടയം നഗരസഭ വൈസ് ചെയർമാൻ എതിരായ അവിശ്വാസവും പരാജയപ്പെട്ടു.

കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നീക്കവും പരാജയപ്പെട്ടു.

ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ കഴിഞ്ഞില്ല.

ബിജെപിയുടെ എട്ട് അംഗങ്ങൾ അവിശ്വാസ പ്രമേയ അവതരണത്തിൽ നിന്നും വിട്ടു നിന്നിരുന്നു.

യുഡിഎഫ് അംഗങ്ങളും എത്തിയിരുന്നില്ല.

ഇതേ തുടർന്ന് അവിശ്വാസം തള്ളുകയാണെന്ന് നഗരസഭ ജോയിൻ ഡയറക്ടർ അറിയിച്ചു.

രാവിലെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നീക്കവും ക്വാറം തികയാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെയാണ് ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് ഇത് മൂന്നാം തവണയാണ് അവിശ്വാസം കൊണ്ട് വന്ന് പരാജയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *