വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പുനരധിവാസപ്രക്രിയയില്‍ പങ്കു ചേര്‍ന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ 10 ലക്ഷം രൂപ സംഭാവന നല്‍കി.
10 ലക്ഷം രൂപയുടെ ചെക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റവ. കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത് , ട്രസ്റ്റിമാരായ പി എ എബ്രഹാം പഴയിടത്ത്വയലില്‍ , വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍ , ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് കൈമാറി.
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി പുനരധിവാസപ്രക്രിയയില്‍ പങ്കാളിയാകാനും ആവശ്യമായ തുക നല്‍കാനും പള്ളി മാനേജിങ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ദുരന്തത്തെ തുടര്‍ന്ന് ആദ്യഘട്ടമായി അവശ്യസാമഗ്രികള്‍ സ്വരൂപിച്ച് മണര്‍കാട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയിരുന്നു.