കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ Read More…
കോട്ടയം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രത്നവേൽ (45) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്ത് M L റോഡില്‍ പ്രവർത്തിക്കുന്ന പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ 2020 ജൂൺ മുതൽ മധുരയിൽ നിന്ന് പച്ചക്കറി വില കുറച്ച് കിട്ടുമെന്ന് ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ച് അവിടെ താമസിച്ച് പല തവണകളായി ഉടമയിൽ നിന്നും പച്ചക്കറിയുടെ പേരില്‍ ഏകദേശം പതിനഞ്ചുലക്ഷത്തി തൊണ്ണൂറ്റിയെണ്ണായിരം (15,98,000) രൂപ വാങ്ങിയെടുത്ത് Read More…