കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടന്നു. സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. 106 വർഷം പഴക്കമുള്ള സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ നിരവധിയാണ്., ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപക ശ്രേഷ്ഠരും പങ്കെടുത്ത മഹനീയ ചടങ്ങ് ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടകസമിതി ചെയർപേഴ്സനുമായ ധന്യ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.ഏ പ്രസിഡന്റ് വി.എസ് സുഗേഷ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യാതിഥിയായിരുന്നു. ജീവിച്ചിരിക്കുന്ന പൂർവ്വ അധ്യാപക ശ്രേഷ്ഠരേ പരിപാടിയിൽ ആദരിച്ചു. കൂടാതെ സ്കൂളിന് കൈത്താങ്ങായി വിലപ്പെട്ട സംഭാവനകൾ നൽകിയവരെയും സമ്മേളനത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ കുമരകം സർവ്വീസ് സഹകരണ ബാങ്ക് 2298 പ്രസിഡന്റ് ഏ.വി തോമസ് ആര്യപള്ളി, പ്രിൻസിപ്പൾമാരായ ബിയാട്രീസ് മരിയ പി.എക്സ്, പൂജ ചന്ദ്രൻ, സ്കൂൾ എച്ച്.എം സുനിത പി.എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ റിപ്പോർട്ട് കൺവീനർ കെ.ആർ സജ്ജയൻ അവതരിപ്പിച്ചു. സ്കൂൾ ഭാവി പരിപാടികളുടെ ആലോചനയും തുടർന്നുള്ള അന്തിമ രേഖയും കെ കേശവൻ അവതരിപ്പിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ വിദേശത്ത് ജോലി ചെയ്യുന്നവർ പോലും അവധിയെടുത്ത് പങ്കെടുത്തത് ഏറെ ആവേശം കൊള്ളിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളായി വി.കെ ചന്ദ്രഹാസൻ (ചെയർമാൻ), കെ.ആർ സജ്ജയൻ (കൺവീനർ), രാജു വിശാഖംതറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയുടെ ചെയർമാൻ പി.വി മോഹനൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
Related Articles
കുമരകത്തിന്റെ അഭിമാന താരമായി കെ.കൈലാസ് ദേവ്
ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം ബഡ്ഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് ഇനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കെ.കൈലാസ് ദേവ് ജില്ലാ മത്സരങ്ങളെ വ്യക്തമായ ആധിപത്യത്തോടെ മികവ് പുലർത്തിയാണ് സംസ്ഥാനതല മത്സരത്തിൽ. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ഓർഗാനിക് ഗ്രോവർ വിദ്യാർത്ഥിയാണ് കൈലാസ്. സംസ്ഥാനതല സ്കൂൾ മേളകളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ്. നാടിനാകെ ഏറെ അഭിമാനമായിരിക്കുകയാണ് നമ്മുടെ സ്കൂൾ. Read More…
മണിക്കുട്ടി പശുവിനിത് രണ്ടാം പ്രസവം; രണ്ടാം പ്രസവത്തിൽ മക്കൾ രണ്ട്
പശുക്കൾ ഇരട്ട പ്രസവിക്കുന്നത് അസാധാരണം കുമരകം : കുമരകം പഞ്ചായത്തിെൻെറ ഏഴാം വാർഡിൽ കടമ്പനാട് കെ.എസ്. സലിമോൻ്റെ വീട്ടിൽ ഇന്ന് സന്തോഷത്തിൻ്റെ ദിനം. സലിമോൻ്റേയും സഹധർമ്മിണി പി. സുലേഖയുടേ അഞ്ചു പശുക്കളിൽ ഓമനയായ മണിക്കുട്ടി പ്രസവിച്ചത് രണ്ട് കിടാങ്ങളെ. അതും ഒരു പശുക്കിടാവും ഒരു കാളക്കിടാവും . പശുക്കൾ ഇരട്ട പ്രസവിക്കുന്നത് അസാധാരണമാണ്. മണിക്കുട്ടി പ്രസവിച്ചപ്പാേൾ മാത്രമാണ് കുട്ടികൾ രണ്ടുണ്ടെന്ന് ഉടമകൾ അറിയുന്നത്. കുത്തിവെപ്പിച്ച് മൂന്നു മാസമായപ്പോൾ ഡാേക്ടർ പരിശാേധിച്ച് ഗർഭധാരണം സ്ഥിരീകരിച്ചിരുെന്നെങ്കിലും മക്കൾ രണ്ടുണ്ടെന്ന് കണ്ടെത്തിയിരുന്നില്ല. Read More…
അനുമോദനവും, ബുക്ക് വിതരണവും
കുമരകം : ഡി.വൈ.എഫ്.ഐ കുമരകം മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ 2ന് നടക്കുന്ന ചടങ്ങിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് ബുക്ക് വിതരണവും നടത്തും. ജൂൺ 2 (ഞായറാഴ്ച) രാവിലെ 10.30ന് പൊന്നമ്മ ടീച്ചറിന്റെ വസതിയിൽ നടക്കുന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു ഉൽഘടനം ചെയ്യും.