National News

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

മുതിർന്ന സി പി എം നേതാവും 11 വർഷം പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

80 വയസായിരുന്നു.

2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

വാർധക്യസഹജമായ മറ്റ് രോഗങ്ങളും, ഒപ്പം സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) യെയും കുറച്ചുകാലമായി അലട്ടിയിരുന്നു.

ഇതേത്തുടർന്ന് കുറച്ചുകാലമായി പൊതു പ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *