കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും എല്ലാം ഒഴുകി പോകാനാകാതെ മരക്കമ്പുകളിൽ തടഞ്ഞു കിടക്കുകയാണ്. മഴക്കാലത്തിന് മുമ്പുതന്നെ ടച്ചിംഗ് വെട്ടേണ്ടത് അനിവാര്യമാണ്. എന്നാൽ വെട്ടി മാറ്റുന്ന മരച്ചില്ലകൾ ആർക്കും ശല്യമാകാതെ മാറ്റാനുള്ള ഉത്തരവാദിത്തവും ജീവനക്കാർക്കുണ്ട്. ഒരു തടസ്സംനീക്കി മറ്റാെരു തടസ്സം സൃഷ്ടിക്കുന്നത് ശരിയായ മാതൃകയല്ല.
Related Articles
കുമരകത്ത് കാറുകളുടെ കൂട്ട ഇടി
കുമരകം ബോട്ടുജെട്ടിക്ക് സമീപം നിയന്ത്രണം വിട്ടു വന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും ഇടി കൊണ്ട കാർ പിന്നിലേക്ക് ഉരുണ്ട് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. തുടർന്ന്ഇ ടിച്ച കാർ നിർത്താതെ പോയി. കുമരകം ബസ് ബേയുടെ സമീപത്തു വെച്ച് അലക്ഷ്യമായി ഓടിച്ച് അപകടം ഉണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തു. അപ്പീത്ര റോഡിന് സമീപം നന്ദാസ് ഹോട്ടലിന് മുന്നിൽ വെച്ചാണ് കൂട്ടയിടി നടന്നത്. ഒരു വീട്ടിലെ കയറി താമസത്തിൽ പങ്കെടുക്കാനെത്തിയവരുടെ കാറുകളായിരുന്നു റോഡരികിൽ പാർക്കു ചെയ്തിരുന്നത്. Read More…
അപകടാവസ്ഥയിലായ തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു ; ശിഖരങ്ങൾ മുറിക്കുന്നത് കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
കുമരകം : കുമരകം – കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു. പല അപകടങ്ങൾക്കും കാരണമായ മരം ഉടൻ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കുമരകം ടുഡേ പലതവണ വാർത്ത നൽകിയിരുന്നു. മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെ.ആർ.എഫ്.ബിക്കാണ്. എന്നാൽ അവർ ഈ അപകടാവസ്ഥയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കാലവർഷം കലിതുള്ളുന്നതിന് മുമ്പ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ Read More…
പച്ചത്തുരുത്ത് പദ്ധതി ജില്ലാ തല ഉദ്ഘാടനം നാളെ കുമരകത്ത്
കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) കുമരകത്ത് നടക്കും. രാവിലെ 10 ന് കുമരകം നോർത്ത് ഗവ. എൽ.പി. സ്കൂളിൽ നടക്കുന്ന പരിപാടി സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ Read More…