Kerala News

നിരണം മുൻ പഞ്ചയത്ത് പ്രസിഡൻ്റും സി.പി.ഐ.എം നേതാവുമായ ലതാ പ്രസാദ് അന്തരിച്ചു

നിരണം പഞ്ചായത്ത് 7-ാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐ എം നേതാവുമായ നിരണം കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) അന്തരിച്ചു. 

  ഏറെ നാളായി അർബുദ ബാധിതയായി ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ
സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗമായ ലതാ പ്രസാദ്
29 വർഷമായി 7-ാം വാർഡിലെ ജനപ്രതിനിധിയാണ്. മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റി അംഗമാണ്. ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും രണ്ടു തവണ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *