അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് കരോട്ട് നാലങ്കൽ വീട്ടിൽ വിഷ്ണു പ്രസാദ് (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, എൻ.ഡി.പി.എസ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Related Articles
ഏറ്റുമാനൂരിൽ കൊലപാതക ശ്രമത്തിന് യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ :യുവാവിനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും, സുഹൃത്തും ഇന്നലെ (19.06.24) രാത്രി എട്ടു മുപ്പത് മണിയോടുകൂടി പേരൂർ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. യുവാവ് ശ്രീജേഷിന്റെ സുഹൃത്തിന്റെ കയ്യിൽ Read More…
കോട്ടയം ജില്ലാ കളക്ടറുടെ ഖനന നിരോധന ഉത്തരവ് നിലനിൽക്കേ അയർക്കുന്നം ഇല്ലിമൂല ജംഗ്ഷനിൽ അനധികൃതമായി കുന്ന് ഇടിച്ചു നിരത്തി; ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് ജെസിബിയും ടോറസും കസ്റ്റഡിയിലെടുത്ത് അയർക്കുന്നം പൊലീസ്
കോട്ടയം : അയർക്കുന്നം ഇല്ലിമൂല ജംഗ്ഷന് സമീപം അനധികൃതമായി കുന്ന് ഇടിച്ചുനിരത്തി വ്യാപകമായി മണ്ണെടുപ്പ്. വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഖനന നിരോധനം നിലനിൽക്കെയാണ് അയർക്കുന്നം തൈക്കൂട്ടം മെത്രാൻ ചേരി റൂട്ടിൽ കെഎസ്ഇബി സബ്സ്റ്റേഷന് എതിർവശത്ത് വ്യാപകമായ മണ്ണെടുപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്ത് നിന്നും മണ്ണെടുക്കാൻ ഉപയോഗിച്ചിരുന്ന ജെസിബിയും ടോറസും ഉൾപ്പെടെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റും മഴയും പ്രകൃതി ദുരന്തങ്ങളും മുൻനിർത്തി Read More…
ഓണം ഖാദി മേള 2024: ജില്ലാതലഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 12)
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 12) ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും.കോട്ടയം ബേക്കര്‍ ജങ്ഷന് സി.എസ്.ഐ കോംപ്ലക്സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും.നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ആദ്യവില്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഡിസൈനര്‍ വസ്ത്രങ്ങളുടെ ലോഞ്ചിങ്ങും Read More…