Common News കോട്ടയം

കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ഗിരീഷ്പുത്തഞ്ചേരി പുരസ്‌കാരം

കുമരകം :
കൊല്ലം കവിതാ സാഹിത്യകലാ സാംസ്കാരിക വേദിയുടെ ഗിരീഷ് പുത്തഞ്ചേരി അവാർഡ് കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ലഭിച്ചു. കവിതാ ,ഗാന രചന, കലാ മേഖലയിലുള്ള മികവിനാണ് അംഗീകാരം ലഭിച്ചത്. ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.കുമരകം അഞ്ചിതൾപ്പൂവ് കലാ സാഹിത്യ വേദിയുടെ സെക്രട്ടറിയും, ഗാനരചയിതാവും, കവിയുമാണ്
അനീഷ്‌ ഗംഗാധരൻ. അനീഷിൻ്റെയും ഭാര്യ ശരണ്യയുടെയും കൂട്ടായ്മയിൽ നിരവധി മ്യൂസിക്കൽ ആൽബങ്ങൾ പുറത്ത് വന്നിട്ടുയുണ്ട്, കുമരകം പള്ളിച്ചിറ ഗംഗാധരൻ,ഭാസുര ദമ്പതികളുടെ മകനാണ് അനീഷ്. മക്കൾ : ഉത്ര, ഉത്തര

Leave a Reply

Your email address will not be published. Required fields are marked *