കുമരകം : മൂൺസ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇടയാഴം സംഗീത ബാഡ്മിന്റൺ ടീമിന്റെ റാവു – അഭിലാഷ് സഖ്യത്തിന് കിരീടം. ഫൈനലിൽ അനന്തു കൊച്ചുമോൻ – അരുൺ വാവ സഖ്യത്തിന്റെ കുമരകം റാക്കറ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇടയാഴം സംഗീത വിജയികളായത്. ഇടയാഴം സംഗീതയുടെ തന്നെ രെജീഷ് & മഞ്ചേഷ് പങ്കെടുത്ത ടീമിനാണ് മൂന്നാം സ്ഥാനം. പ്ലേയർ ഓഫ് ദി ടൂർണമെന്റായി കുമരകം റാക്കറ്റേഴ്സ് താരം അനന്തു കൊച്ചുമോനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തെത്തിയ ഇടയാഴം സംഗീത ടീമിന് മൂൺ സ്റ്റാർസ് സ്പോൺസർ ചെയ്യുന്ന എവർ റോളിങ്ങ് ട്രോഫിയും, മെഡലും, 3000 രൂപയും സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ കുമരകം റാക്കറ്റേഴ്സിന് 2000 രൂപ സമ്മാനമായി ലഭിച്ചു. മൂന്നാം സ്ഥാനം സ്വന്തമാക്കിയ ഇടയാഴം സംഗീത ടീമിന് 1000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിച്ചു.
