Blog

ബോഡി ബിൽഡിങ്ങിൽ വീണ്ടും കരുത്ത് കാട്ടി കുമരകത്തിന്റെ സ്വന്തം ബിജുമോൻ

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി, കൊച്ചി സിറ്റി ജില്ലാ കമ്മിറ്റി സംസ്ഥാനതലത്തിലെ പൊലീസ് സേനാംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ശരീര സൗന്ദര്യ മത്സരത്തിൽ കുമരകം സ്വദേശിയായ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.ജി ബിജുമോൻ വിജയിയായി. ഇടുക്കി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സേവനമനുഷ്ഠിക്കുന്ന ബിജുമോൻ നിരവധി തവണ കേരള പോലീസിന്റെയും, മറ്റ് വിവിധ സംഘടനകളുടെയും ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മിസ്റ്റർ സൗത്ത് ഇന്ത്യ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പടക്കം ഇതിൽ ഉൾപ്പെടുന്നു. വരമ്പിനകം കന്നുകാരൻചിറ വീട്ടിൽ പരേതനായ ഗോപിയുടെ മകനാണ് ബിജു. ഭാര്യ – റാണിഅമൽ കെ.ബി, അഖിൽ കെ.ബി എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *