കുമരകം ടുഡേയുടെ മുതിർന്ന അഡ്മിൻ പി.റ്റി കുര്യൻ ചോതിരക്കുന്നേലിനെ അഖില മലങ്കര യാക്കാേബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്നലെ പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് പുരസ്ക്കാരം നൽകിയത്. സണ്ടേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷത്തെ വിശിഷ്ഠ സേവനം പൂർത്തിയാക്കിയതിനാണ് ‘ഗുരുശ്രേഷ്ഠ’ അവാർഡ് ലഭിച്ചത്. ചെങ്ങളം ഡിസ്ട്രിക്റ്റ് സെക്രട്ടറിയും കുമരകം സെൻ്റ് ജോൺസ് സൺഡേ സ്കൂൾ അദ്ധ്യാപകനുമായ പി.റ്റി.കുര്യൻ Read More…
എറണാകുളം : ഒറ്റപ്പാലം സ്വദേശിയെ എറണാകുളം തോപ്പുംപടിയിൽ നിന്ന് കാണാതായി. ഒറ്റപ്പാലം കോതകുറിശ്ശി തോട്ടിങ്കൽ വീട്ടിൽ മുഹമ്മദാലി (47) എന്നയാളെയാണ് കാണാതായത്. 07/06/2024 തീയതി മുതൽ തോപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചുള്ളിക്കൽ ഭാഗത്തുനിന്നുമാണ് ഇയാളെ കാണാതായിട്ടുള്ളത്. സംഭവത്തിൽ തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അടയാള വിവരം: 162 CM ഉയരം, ഇരുനിറം, തടിച്ച ശരീരം, നീണ്ട താടിരോമം, നെറ്റിയിൽ നിസ്കാര തഴമ്പ്, വലത് കാൽ തള്ളവിരൽ ഭാഗത്ത് മുറിവുണങ്ങിയ പാട്, വലത് Read More…
കുമരകം : കുമരകം ചൂളഭാഗം റോഡിൽ ചെത്തിക്കുന്നേൽ ഭാഗത്ത് അപകടക്കെണിയായിരുന്ന റോഡിലെ കുഴി നാട്ടുകാരായ മൂവർ സംഘത്തിന്റെ നേതൃത്വത്തിൽ നികത്തി. കുമരകം പഞ്ചായത്തിലെ 16ആം വാർഡിലെ ചെത്തിക്കുന്നേൽ കരിപ്പള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് വർഷങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴികളാണ് നാട്ടുകാരായ ബിനീഷ് പള്ളിക്കൂടം പറമ്പിൽ, ബോസ് ചെന്നങ്കരിച്ചിറ, അരുൺ ഈഴാംകാട് എന്നിവർ ചേർന്ന് കോൺക്രീറ്റ് ചെയ്ത് നികത്തിയത്. കഴിഞ്ഞ ദിവസം സമീപത്തുള്ള പോക്കറ്റ് റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തതിന്റെഭാഗമായി കുഴികൾ ഭാഗികമായി അടച്ചിരുന്നെങ്കിലും പ്രതിഷേധാർത്ഥം, Read More…