കുമരകം : പന്ത്രണ്ടാം വാർഡിൽ മാർക്കറ്റിന് പുറക് വശം ഈഴക്കാവ് ഭാഗത്തെ മിനിമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി. ഈഴക്കാവ് യക്ഷി അമ്പലത്തിനു മുൻ വശത്തു സ്ഥാപിച്ചിരിക്കുന്ന മിനിമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി മിഴിയണച്ചിരിക്കുന്നത്. ഗുരുമന്ദിരം ഭാഗത്ത് നിന്നും മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നവർക്ക് എളുപ്പവഴി ആയാണ് ഈ റോഡ് ഉപയോഗിച്ച് വരുന്നത്. അതിനാൽ തന്നെ രാത്രി കാലങ്ങളിൽ ഇവിടെ സ്ഥാപിച്ചിരുന്ന മിനിമാസ്റ്റ് ലൈറ്റ് കൾ നാടായാത്രക്കാർക്ക് ഉൾപ്പടെ ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ മാസങ്ങളായി ഈ ലൈറ്റ് തെളിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കോണത്താറ്റ് പാലം പണിയുടെ പശ്ചാത്തലത്തിൽ നിരവധി വാഹനങ്ങളാണ് ദിവസേന ഈ വഴി കടന്നു പോകുന്നത്, സന്ധ്യ കഴിഞ്ഞാൽ ഇത്തരം യാത്രക്കാർക്കും ലൈറ്റിന്റെ അപര്യാപ്തത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ലൈറ്റ് തെളിയാത്തതിനാൽ രാത്രി ആയാൽ ഈഴക്കാവ് യക്ഷി അമ്പലം മുതൽ മാർക്കറ്റ് വരെയുള്ള ഭാഗത്ത് കൂരിരുട്ടാണെന്നു നാട്ടുകാർ പറയുന്നു. നിലവിലെ ലൈറ്റ് സ്ഥാപിച്ചിട്ട് കേവലം 3 വർഷം പോലും തികഞ്ഞിട്ടില്ല. എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിച്ചു ലൈറ്റ് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Related Articles
ചെങ്ങളത്ത് യുവാക്കൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; കണ്ണിന് ഗുരുതര പരിക്കേറ്റ് യുവാവ് മെഡിക്കൽ കോളജിൽ
ചെങ്ങളം (കുമരകം) : തിരുവാർപ്പ് ചെങ്ങളത്ത് യുവാക്കൾക്ക് നേരെ പെപ്പർ സ്പ്രേയും ഹെൽമറ്റ് ആക്രമണവും. ഞായറാഴ്ച വൈകിട്ട് 5.30ന് പഴയ മെറീന തീയേറ്ററിന് സമീപമാണ് സംഭവം. കുന്നുംപുറത്ത് വീട്ടിൽ സുമേഷ്, സുനിൽ, നെല്ലിപ്പള്ളി വീട്ടിൽ ഷിച്ചു എന്നിവർക്കാണ് പരിക്കേറ്റത്. അച്ഛനും മകനും മകന്റെ സുഹൃത്തും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്നും, മകൻ ആരോമൽ പെപ്പർ സ്പ്രേ അടിക്കുകയും പിതാവായ അഭിലാഷും മകൻന്റെ സുഹൃത്ത് ആകാശും ചേർന്ന് ഹെൽമറ്റ് ഉപയോഗിച്ച് തങ്ങളെ മർദ്ദിക്കുകയും ചെയ്തു എന്ന് ഷിച്ചു പറഞ്ഞു. സൈക്കിൾ Read More…
സി.ജെ ചാണ്ടി ഗൃന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു
കുമരകം പഞ്ചായത്ത് ലൈബ്രറിയായ സി.ജെ. ചാണ്ടി മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ഗ്രന്ഥശാലാ ആക്ടിങ് പ്രസിഡൻ്റ് വി.ജി. ശിവദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ആക്ടിംഗ് സെക്രട്ടറി കനകാംഗി വി.കെ സ്വാഗതം ചെയ്ത യോഗത്തിൽ, കുമരകം ഗവൺമെൻ്റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ, അവർ വായിച്ച പുസ്തകങ്ങളെ പറ്റി അവലോകനം നടത്തി. ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, കവി ശാർങ്ഗധരൻ, ഗ്രന്ഥശാല പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. Read More…
A+ നേടിയ വ്യദ്യാർത്ഥികളെ ആദരിച്ചു
കുമരകം പഞ്ചായത്ത് 16-ാം വാർഡിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ മോമൻ്റാേ നൽകി ആദരിച്ചു. വാർഡിൽ എസ്എസ്എൽസിക്കും, +2 വിനും എല്ലാ വിഷയങ്ങൾക്കും A+ നേടിയ എല്ലാ വിദ്യാർത്ഥികളേയും ആദരിച്ചു. ഏറിയാ ഡെവലപ്മെൻ്റ് സൊസൈറ്റി (എ.ഡി.എസ്) യുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ആർഷാ ബെെജു, കുമരകം പഞ്ചായത്ത് സിഡിഎസ് ചെയർപേർസൺ ഉഷ സലി, സിഡിഎസ് അംഗം ഓമന ലാലസൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസന്നകുമാരി സ്വാമിനാഥൻ, എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.