Blog

മാലിന്യ സംസ്കരണം ; ഒന്നാം സ്ഥാനം അയ്മനം പഞ്ചായത്തിന്

അയ്മനം : നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ അയ്മനം പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20 വാർഡുകളാണ് അയ്മനത്തുള്ളത്. ഓരോ വാർഡുകളിലും വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ചു വാർഡ് മെമ്പറുടെ മേൽനോട്ടത്തിൽ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയാർന്ന പ്രവർത്തനം നടത്തിയാണ് അയ്മനം പഞ്ചായത്ത്‌ ജില്ലയിൽ ഒന്നാമതെത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരീതകർമ്മസേന, എം.ജി.എൻ.ആർ.ഇ.ജി, കുടുംബശ്രീ, വിവിധ സ്കൂളുകളിലെ അദ്ധ്യാപക – വിദ്യാർത്ഥികൾ, വ്യാപാരിവ്യവസായികൾ, വാർഡ്‌തല ശുചിത്വസമിതികൾ തുടങ്ങിയ വിഭാഗങ്ങളുടെ നിർലോഭ സഹകരണം ശുചീകരണ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി. പഞ്ചായത്തിലൂടെ ഒഴുകുന്ന വിവിധ ജലാശയങ്ങൾ, പൊതുഇടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ പഞ്ചായത്ത് തയ്യാറാക്കിയ ശുചിത്വകലണ്ടർ മുഖാന്തിരം വൃത്തിയാക്കി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞതിനാലാണ് നേട്ടം കൈവരിക്കുവാൻ പഞ്ചായത്തിന് കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷും വൈസ് പ്രസിഡന്റ്റ് മനോജ് കരീമഠവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *