കുമരകം : അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി. മഠത്തിനു വേണ്ടി ഡോ. രാജേഷ് പി.പി. ( കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ) യാണ് പുസ്തകങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. പി എസ് സുകുമാരൻ (റിട്ട. ഡീൻ, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്, മഹാത്മാഗാന്ധി സർവ്വകലാശാല) മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി അസിസ്റ്റന്റ് അരവിന്ദ് സുകുമാരൻ അധ്യാപകരായ ഡോ.അരുൺ ദേവ് പി.ആർ, ഡോ.സുരഭി മുത്ത് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Related Articles
കുമരകം എസ്.എൻ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കുമരകം ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 10/06/2024 തിങ്കളാഴ്ച രാവിലെ 11.00 ന് കോളേജിൽവച്ച് നടത്തുന്നതാണ്. കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447028727,9188786337
ദോഹ സെന്റ് ജയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷൻ പഠനോപകരണം വിതരണം ചെയ്തു
ദോഹ സെന്റ് ജയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷനും അഭ്യുദയകാംക്ഷികളും ചേർന്ന് തിരുവാർപ്പിലെ അർഹരായവിദ്യാർത്ഥികൾക്ക് സൗജന്യമായി സ്കൂൾ ബാഗും പഠന സാമഗ്രികളും വിതരണം ചെയ്തു. മുംബൈ ഭദ്രാസന മെത്രോപ്പോലിത്ത തോമസ് മോർ അലക്സ് അന്ത്രേയോസ് വിതരണം പരിപാടിക്ക് നേതൃത്വം നൽകി. മുംബൈ ഭദ്രാസന മെത്രോപ്പോലിത്ത തോമസ് മോർ അലക്സ് അന്ത്രേയോസ് പഠനോപകരണം വിതരണം ചെയ്യുന്നു
അപകടക്കെണിയായ റോഡിലെ കുഴി പ്രതിഷേധാർത്ഥം നാട്ടുകാരുടെ നേതൃത്വത്തിൽ നികത്തി
കുമരകം : കുമരകം ചൂളഭാഗം റോഡിൽ ചെത്തിക്കുന്നേൽ ഭാഗത്ത് അപകടക്കെണിയായിരുന്ന റോഡിലെ കുഴി നാട്ടുകാരായ മൂവർ സംഘത്തിന്റെ നേതൃത്വത്തിൽ നികത്തി. കുമരകം പഞ്ചായത്തിലെ 16ആം വാർഡിലെ ചെത്തിക്കുന്നേൽ കരിപ്പള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് വർഷങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴികളാണ് നാട്ടുകാരായ ബിനീഷ് പള്ളിക്കൂടം പറമ്പിൽ, ബോസ് ചെന്നങ്കരിച്ചിറ, അരുൺ ഈഴാംകാട് എന്നിവർ ചേർന്ന് കോൺക്രീറ്റ് ചെയ്ത് നികത്തിയത്. കഴിഞ്ഞ ദിവസം സമീപത്തുള്ള പോക്കറ്റ് റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തതിന്റെഭാഗമായി കുഴികൾ ഭാഗികമായി അടച്ചിരുന്നെങ്കിലും പ്രതിഷേധാർത്ഥം, Read More…