കുമരകം : തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവി ആർ മേനോനെ സി.പി.ഐ (എം) അട്ടിപീടിക ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മൊമൻ്റോ കൈമാറി. സി.പി.ഐ (എം) ഏരിയ കമ്മിറ്റിയംഗവും കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കെ കേശവൻ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഏരിയാ കമ്മിറ്റിയംഗം കെ.എസ് സലിമോൻ, ലോക്കൽ സെക്രട്ടറി ടി.വി സുധീർ, പഞ്ചായത്ത് മെമ്പർ പി.എസ് അനീഷ്, ബ്രാഞ്ച് സെക്രട്ടറി സനൂപ് സാബു, കെ.പി അലക്സാണ്ടർ എന്നിവർ ആശംസയർപ്പിച്ചു. സി.പി.ഐ (എം) അട്ടിപ്പിടിക ബ്രാഞ്ചംഗവും വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയാ പ്രസിഡൻ്റുമായ രാജേഷ് കെ മേനോൻ്റെയും അധ്യാപിക ശ്രീല രാജേഷിൻ്റെയും മകളാണ് ദേവി.
