കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ നെഹ്റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്ലബ്ബിന്റെ ഓഫീസ് ഉത്ഘാടനം നടത്തി. ഇന്ന് രാവിലെ 8.30ക്ക് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഓഫീസ് ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ മിഥുൻ, ലേഡിങ് ക്യാപ്റ്റൻ മോനപ്പൻ, ഫിസിക്കൽ പരിശീലകൻ സഹീർ ഇബ്രാഹിം, ക്ലബ്ബ് ഭാരവാഹികൾ, തുഴച്ചിൽക്കാർ, താളക്കാർ തുടങ്ങിയവർ പങ്കെടുത്തു.
