കോട്ടയം ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയും കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ മികച്ച ആരോഗ്യ പ്രവർത്തകയ്ക്കുള്ള ഹ്യൂമാനിറ്റേറിയൻ സർവീസ് പുരസ്കാരം ലഭിച്ച വ്യക്തിയുമായ എസ്.ഡി പ്രേംജമോൾ നാളെ സർവീസിൽ നിന്നും വിരമിക്കും. ഭർത്താവ് പാക്കുനിലത്തിൽ കെ.റ്റി ഷാജിമോൻ (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് – വല്ല്യാട്) മക്കൾ : അഖിൽ പി ഷാജി (മാൾട്ട) അരുണിമ ത്രിബി (തിരുവനന്തപുരം) കുമരകം ശ്രാമ്പിക്കൽ കുടുംബാംഗമാണ് എസ്.ഡി പ്രേംജമോൾ
Year: 2024
പാരീഷ് മാഗസിൻ പുരസ്ക്കാരം നവ നസ്രത്ത് പള്ളിക്ക്
ചങ്ങനാശ്ശേരി അതിരൂപതാ ദിനത്തിൽ പ്രഖ്യാപിച്ച അതിരൂപതയിലെ മികച്ച പാരീഷ് മാഗസിനുള്ള പുരസ്കാരം കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയം നേടി. രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിൽ നിന്നും വികാരി ഫാ.സിറിയക് വലിയപറമ്പിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച പരീഷ് മാഗസിനുള്ള രണ്ടാം സ്ഥാനമാണ് നവ നസ്രത്ത് പള്ളിക്ക് ലഭിച്ചത്
“ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർത്ഥി സംഗമം
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടന്നു. സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. 106 വർഷം പഴക്കമുള്ള സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ നിരവധിയാണ്., ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപക ശ്രേഷ്ഠരും പങ്കെടുത്ത മഹനീയ ചടങ്ങ് ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടകസമിതി ചെയർപേഴ്സനുമായ ധന്യ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.ഏ പ്രസിഡന്റ് വി.എസ് സുഗേഷ് യോഗത്തിന് സ്വാഗതം Read More…
മരക്കമ്പുകൾ വെട്ടി തോട്ടിലിട്ട്, വൈദ്യുതി വകുപ്പ് ജീവനക്കാർ നീരാെഴുക്കും ഗതാഗതവും തടസപ്പെടുത്തി
കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും Read More…
ഇടയാഴം സംഗീത ബാഡ്മിന്റണിന് കിരീടം
കുമരകം : മൂൺസ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇടയാഴം സംഗീത ബാഡ്മിന്റൺ ടീമിന്റെ റാവു – അഭിലാഷ് സഖ്യത്തിന് കിരീടം. ഫൈനലിൽ അനന്തു കൊച്ചുമോൻ – അരുൺ വാവ സഖ്യത്തിന്റെ കുമരകം റാക്കറ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇടയാഴം സംഗീത വിജയികളായത്. ഇടയാഴം സംഗീതയുടെ തന്നെ രെജീഷ് & മഞ്ചേഷ് പങ്കെടുത്ത ടീമിനാണ് മൂന്നാം സ്ഥാനം. പ്ലേയർ ഓഫ് ദി ടൂർണമെന്റായി കുമരകം റാക്കറ്റേഴ്സ് താരം അനന്തു കൊച്ചുമോനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ഒന്നാം Read More…
സംസ്ഥാന എസ് പി സി ക്യാമ്പ്; ആര്യനന്ദക്ക് സ്വീകരണം നൽകി
കുമരകം. സംസ്ഥാനതല എസ്പി സി ക്യാമ്പിൽ പങ്കെടുത്ത ആര്യ നന്ദയ്ക്ക് സ്വീകരണം നൽകി. തിരുവനന്തപുരം എസ് എ പി ക്യാമ്പ് ആസ്ഥാനത്ത് ഈ മാസം നാലു മുതൽ 11 വരെ നടന്ന സംസ്ഥാനതല എസ്പി സി സഹവാസ ക്യാമ്പ് യംഗ് ലീഡേഴ് കോൺക്ലീവ് 2024-ൽ കോട്ടയം ജില്ലയിൽ നിന്നും പങ്കെടുത്ത കുമരകം ജി.വി.എച്ച് .എസ്സ്. വിദ്യാർത്ഥിനി കുമാരി ആര്യ നന്ദ ഗിനീഷിന് കുമരകം ഗവ.ഹൈസ്കൂൾ എസ്പി സി യൂണീറ്റിൻ്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ഹൈസ്കൂൾ എച്ച്.എം. സുനിത Read More…
സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശാ ബോർഡ് ഇല്ല… വഴി ചോദിച്ച് നട്ടം തിരിഞ്ഞ് ഇടപാടുകാർ
കുമരകം: കുമരകത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശാ ബോർഡ് ഇല്ലാത്തതിനാൽ ഇടപാടുകാർ വഴി ചോദിച്ച് നട്ടം തിരിയുന്നു. കുമരകം നിവാസികൾക്ക് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം സുപരിചിതമാണെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്നും സർക്കാർ സേവനങ്ങൾ തേടിയെത്തുന്നവരാണ് വഴി അറിയാതെ വലയുന്നത്. നിരവധി തവണയാണ് ഇത്തരത്തിൽ ഒട്ടനവധിപേർ വഴിതെറ്റിയ സാഹചര്യം ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദിശാ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. കുമരകം വില്ലേജ് ഓഫീസ് കുമരകം വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത് കുമരകം Read More…
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം
സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലുടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി സോഫ്റ്റ്‌വെയർ പ്രോഗ്രാമർ, ഓഫിസ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കോട്ടയം കുമിളി റോഡിൽ PTM ഗവഃ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . സീറ്റ് പരിമിതം. വിശദവിവരങ്ങൾക്കായി ബന്ധപെടുക : Read More…
പോള ശല്യം രൂക്ഷം; മത്സ്യത്തൊഴിലാളി സംഘം കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചു
കുമരകം : വേമ്പനാട്ട് കായലിലെ പോളശല്യം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഒത്തുചേർന്ന് മത്സ്യ സംഘത്തിന്റെ നേതൃത്വത്തിൽ പോള ജെട്ടി തോട്ടിലേക്ക് കയറാതിരിക്കാൻ കായൽ മുഖവാരത്ത് സംരക്ഷണ വേലി നിർമ്മിച്ചു. കുമരകം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ നിരന്തരം ആവശ്യം മാനിച്ചാണ് മത്സ്യ സംഘം മുൻകൈയെടുത്ത് ഇപ്പൊൾ വല കൊണ്ടുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചത്. മുൻപ് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി തകർന്നതും ഷട്ടർ അടച്ച സമയം ആയിരുന്നതിനാലും Read More…
സ്വാതി സുനിലിന് ഇരട്ട സ്വർണ്ണം
ആലപ്പുഴയിൽ വച്ച് നടന്ന കോ ഇൻ ചി അക്കാദമിയുടെ കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 40 കിലോ വിഭാഗത്തിൽ സ്വാതി സുനിലിന് കുമിറ്റിയിലും കത്തയിലും ഗോൾഡ് മെഡൽ ലഭിച്ചു. കുമരകം ആറ്റു ചിറയിൽ സുനിലിന്റെയും രജനിയുടെയും മകളാണ് സ്വാതി സുനിൽ. സൗത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പിലും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ സ്വാതി നേടിയിട്ടുണ്ട്. കരാട്ടയിൽ 9 വർഷമായി പരിശീലനം നേടി വരുന്നു ബ്ലാക്ക് ബെൽറ്റിൽ സെക്കൻഡ് ഡിഗ്രി നേടിയ സ്വാതി വൈക്കം ഗവൺമെന്റ് ഗേൾസ് സ്കൂളിലെ Read More…