കോട്ടയം

പോലീസ് എയ്ഡ് പോസ്റ്റ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.

കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫ് (32) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. കോട്ടയം Read More…

കോട്ടയം

കോട്ടയം മത്സര വള്ളംകളി സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം നടന്നു

കോട്ടയം താഴത്തങ്ങാടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന്റെയും, കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ, കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 123-ാം മത് കോട്ടയം മത്സര വള്ളം കളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം എം. എൽ. എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പ്രവർത്തന ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി. ബിന്ദു, അർക്കാഡിയ Read More…

കോട്ടയം

പാസ്പോർട്ട് സേവ പോർട്ടൽ വീണ്ടും പ്രവർത്തന സജ്ജമായി

ന്യൂഡൽഹി: സാങ്കേതിക കാരണങ്ങളാൽ കുറച്ച് ദിവസങ്ങളായി ലഭ്യമല്ലാതിരുന്ന പാസ്പോർട്ട് സേവ പോർട്ടൽ പറഞ്ഞ സമയത്തിന് മുമ്പേ പ്രവർത്തന സജ്ജമായി. പാസ്പോർട്ട് സേവ പോർട്ടലും ജിപിഎസ്പ‌ിയും സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ പ്രവർത്തന സജ്ജമാണെന്നും പൊതുജനങ്ങൾക്കും പൊലീസ് ഉൾപ്പെടെയുള്ള അധികൃതർക്കും ഇപ്പോൾ സംവിധാനം ലഭ്യമാണെന്നും ഔദ്യോഗിക പാസ്പോർട്ട് സേവ വെബ്സൈറ്റിൽ വ്യക്തമാക്കി. നേരത്തെ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെ പോർട്ടൽ ലഭ്യമല്ല എന്നായിരുന്നു അറിയിച്ചിരുന്നത്. പോർട്ടൽ തകരാറായത് ഓഗസ്റ്റ് Read More…

ആലപ്പുഴ

ചേർത്തലയിലെ നവജാത ശിശുവിന്‍റെ മൃതദേഹം ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി…

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന Read More…

ആലപ്പുഴ

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി

പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ്കാണാതായത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ്യുവതി കുഞ്ഞിന്ജന്മം നൽകിയത്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായി വിവരം. ചേർത്തല പോലീസ്അന്വേഷണം ആരംഭിച്ചു.

Kerala News

ക്രമസമാധാന ചുമതലയിൽ നിന്ന് എ ഡി ജി പി അജിത് കുമാറിനെ മാറ്റാൻ തീരുമാനം.

ക്രമസമാധാന ചുമതലയിൽ നിന്ന് എ ഡി ജി പി അജിത് കുമാറിനെ മാറ്റാൻ തീരുമാനം. പി വി അൻവർ എം എൽ എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെ എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്.

Kerala News

സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും.

ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്‍റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് Read More…

Kerala News

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും മുഖ്യമന്ത്രി

അച്ചടക്കം ഉറപ്പിച്ച് മുഖ്യമന്ത്രി അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അജിത് കുമാറിനെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സേനയിൽ ഉള്ളവർ അച്ചടക്കത്തിന്റെ ചട്ടക്കൂട് നിന്ന് വ്യതിചലിക്കരുത് .കേരള പോലീസിൽ മുൻകാലങ്ങളിൽ അപേക്ഷിച്ച വലിയ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് ജനസേവകരായി മാറി.രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് സേന എത്തിയിരിക്കുന്നു. കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനത്തെ കുറിച്ച് Read More…

ആലപ്പുഴ

അമ്പലപ്പുഴയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കരുമാടി ബിബിൻ ഭവനത്തിൽ ദേവസ്യ-ആൻസമ്മ ദമ്പതികളുടെ മകൻ ബിബിൻ ദേവസ്യ (35), കരുമാടി വെട്ടിത്തൂത്തിൽ ജോസഫ്-ഡോളി ദമ്പതികളുടെ മകൻ ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.15 ഓടെ കരുമാടി ജംഗ്ഷന് കിഴക്കു ഭാഗത്തായിരുന്നു അപകടം. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആലപ്പുഴ Read More…