ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം ബഡ്ഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് ഇനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കെ.കൈലാസ് ദേവ് ജില്ലാ മത്സരങ്ങളെ വ്യക്തമായ ആധിപത്യത്തോടെ മികവ് പുലർത്തിയാണ് സംസ്ഥാനതല മത്സരത്തിൽ. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ഓർഗാനിക് ഗ്രോവർ വിദ്യാർത്ഥിയാണ് കൈലാസ്. സംസ്ഥാനതല സ്കൂൾ മേളകളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ്. നാടിനാകെ ഏറെ അഭിമാനമായിരിക്കുകയാണ് നമ്മുടെ സ്കൂൾ. Read More…
Month: November 2024
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് തുടക്കമായി
കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു. കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്, കഥകളി കലാകാരൻ മുരളി കൃഷ്‌ണൻ എന്നിവരെയാണ് മന്ത്രി Read More…
ശബരിമല മേൽശാന്തി സമാജം എന്ന പേരിൽ വിദേശങ്ങളിലടക്കം കോടികളുടെ അനധികൃത പിരിവ്
മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമിക്കാൻ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്നും കോടികൾ സംഭാവന പിരിക്കുന്നത്. ആലുവ സ്വദേശി കെ അയ്യപ്പദാസാണ് അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാരസഭ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിക്കുന്നത്. 2006-ൽ പുണ്യദർശനം മാസികയുടെ ചീഫ് എഡിറ്ററായ മധു മണിമലയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാര സഭ എന്ന സംഘടനയുടെ അതേ പേരും ലോഗോയും വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചാണ് 2010- ഡിസംബർ Read More…
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് വർദ്ധിപ്പിക്കണമോയെന്ന് കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
ഇന്നലെ മാത്രം ദർശനം നടത്തിയത് 30657 പേർ. ഇതിൽ വെർച്ചൽ ക്യൂ വഴി ദർശനം നടത്തിയത് 26942 പേർ. രണ്ട് ദിവസത്തെ കണക്കുകൾ പരിശോധിച്ച ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങുകളുടെ എണ്ണം കൂട്ടണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. വരുന്ന മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കും.തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഭക്തർക്ക് പൂർണ്ണ തൃപ്തിയെന്നും മന്ത്രി.