Kerala News

സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും.

ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്‍റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് Read More…

Kerala News

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും മുഖ്യമന്ത്രി

അച്ചടക്കം ഉറപ്പിച്ച് മുഖ്യമന്ത്രി അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അജിത് കുമാറിനെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സേനയിൽ ഉള്ളവർ അച്ചടക്കത്തിന്റെ ചട്ടക്കൂട് നിന്ന് വ്യതിചലിക്കരുത് .കേരള പോലീസിൽ മുൻകാലങ്ങളിൽ അപേക്ഷിച്ച വലിയ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് ജനസേവകരായി മാറി.രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് സേന എത്തിയിരിക്കുന്നു. കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനത്തെ കുറിച്ച് Read More…

ആലപ്പുഴ

അമ്പലപ്പുഴയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കരുമാടി ബിബിൻ ഭവനത്തിൽ ദേവസ്യ-ആൻസമ്മ ദമ്പതികളുടെ മകൻ ബിബിൻ ദേവസ്യ (35), കരുമാടി വെട്ടിത്തൂത്തിൽ ജോസഫ്-ഡോളി ദമ്പതികളുടെ മകൻ ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.15 ഓടെ കരുമാടി ജംഗ്ഷന് കിഴക്കു ഭാഗത്തായിരുന്നു അപകടം. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആലപ്പുഴ Read More…

Kerala News

വള്ളംകളികൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ.

ആലപ്പുഴ: ഭാരതത്തിൻ്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളി നടത്തണമെന്നും, തീയതി ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വള്ളംകളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ആയിരക്കണക്കിന് ജലോത്സവ പ്രേമികളും ക്ലബ്ബുകളും വളളമുടമകളും കായികതാരങ്ങളും ചേർന്ന് പ്രതിഷേധജ്വാല തീർക്കുന്നു.കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം എത്തിക്കുന്ന ജലമേളകൾ, വെറും കായികവിനോദം എന്നതിലുപരി ഓരോ കേരളീയന്റെയും വികാരം കൂടിയാണ്. ഏതൊരു വള്ളംകളിക്കാരന്റെയും സ്വപ്നമാണ് നെഹ്രു ട്രോഫിയിൽ മുത്തമിടുക എന്നുള്ളത്. വർഷങ്ങളുടെ കഠിനപ്രയത്നവും നിരവധി Read More…

Kerala News

കേരളത്തിൽ വ്യാപകമായി അടുത്ത ഏഴു ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അസ്ന (“ASNA”) ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദമായും നാളെ രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി കുറയാൻ സാധ്യത. തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഗഢിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തിസ്ഗഢ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി ( Well Marked Low Pressure Area ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീന Read More…

Kerala News

ലൈഫ് പദ്ധതിയുടെ ലൈഫ് അവസാനിച്ചു: കെ മുരളീധരൻ

പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ പാർപ്പിട നിർമ്മാണ പദ്ധതിയായ ലൈഫിന്റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് കെ പി സി സി മുൻ പ്രസിഡന്റ് കെ മുരളീധരൻ. ചിറക്കടവ് കൈലാത്തു കവലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർമ്മിച്ചു നല്കുന്ന പ്രിയദർശിനി ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. ലൈഫ് ഗുണ ഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം നോക്കുന്നു. പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ പണവുമില്ല. വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് നൂറും, യൂത്ത് കോൺഗ്രസ് അൻപതും വീടുകൾ സൗജന്യമായി Read More…

കോട്ടയം

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു. തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 14-ാം വാര്‍ഡ് നിവാസികള്‍ക്ക് വേണ്ടി Read More…

കോട്ടയം

മണർകാട് പള്ളിയിലെ പെരുന്നാൾ പ്രാദേശികാവധി പ്രഖ്യാപിച്ചു.

പ്രാദേശികാവധിമണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ആറിന് മണർകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

Kerala News

കനത്ത മഴ: ശബരി എക്സ്പ്രസ് റദ്ദാക്കി; കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചുവിടും

ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി  നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.  044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ. റദ്ദാക്കിയ ട്രെയിനുകൾ വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ