കോട്ടയം

ഏറ്റുമാനൂർ- എറണാകുളം റോഡിൽ ഗതാഗതം നിരോധിച്ചു

ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കംഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം.

District News

നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത Read More…

Kerala News

പോളിസി സാധുവല്ല എന്നു സമയത്ത് അറിയിച്ചില്ല; എൽ.ഐ.സിക്ക് 50 ലക്ഷം രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്്തൃ തർക്ക പരിഹാര കമ്മീഷൻ

ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതികവീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നൽകണമെന്ന് ഉത്തരവിട്ടു കോട്ടയം ജില്ലാ ഉപഭോക്്തൃ തർക്ക പരിഹാര കമ്മീഷൻ. പ്രവാസിയായ അന്തരിച്ച ജീമോൻ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാർ.രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന്20,72,565 രൂപ പോളിസി നിക്ഷേപം ആയി നൽകി ജീമോന്റെ പേരിൽ എടുത്തത്. എൽ.ഐ.സി. ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോൻ വിധേയനായി. തുടർന്ന് Read More…

കോട്ടയം

കോട്ടയം കളക്‌ട്രേറ്റിൽ ഖാദി മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.

Kerala News

പാചക വാതക സിലിണ്ടർ നന്നാക്കാനെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ് അറസ്റ്റിൽ ആയത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് അയൽവാസിയായ യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ പ്രതി യുവതിയെ Read More…

National News

ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി. നേപ്പാളിൽ നിന്നുള്ള നഴ്‌സിങ് വിദ്യാർഥിനിയായ മുന്ന പാണ്ഡെയാണ് (21) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം 5. 45 നാണ് മുന്ന പാണ്ഡെയെ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലും ശരീരത്തിലും യുവതിക്ക് വെടിയേറ്റതായ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ബോബി സിങ് ഷാ (51) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി തെളിവുകളുടെ അടിസ്താനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി Read More…

Kerala News

ബി ജെ പി നേതാക്കളുടെ പരാതി; ഒരാഴ്ചയ്ക്കുള്ളില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കണം; ദേശീയ വനിത കമ്മീഷന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി ജെ പി നേതാക്കളായ പി ആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്‌സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബി ജെ പി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ Read More…

Kerala News

ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതല്‍ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎല്‍എയുടെ രാജിക്കായി Read More…

Local News

ഒരു അട്ട പറ്റിച്ച പണി കണ്ടെത്തിയത് എസ്.എച്ച്.എം.സി

കുമരകം:സ്വകാര്യ ഭാഗത്തായി അസഹ്യമായ വേദന അനുഭവപ്പെട്ട 75 കാരനായ വയോധികൻ കുമരകം എസ്.എച്ച്.എം.സി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. സ്വകാര്യ ഭാഗത്ത് കുടൽ പുറത്തിറങ്ങിയുട്ടുണ്ടെന്നും വേദന അസഹ്യമാണെന്നുമായിരുന്നു ഇയാൾ ഡോക്ടറാേട് പറഞ്ഞത്.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് അട്ട കടിച്ച് രക്തം കുടിച്ച നിലയിൽ കണ്ടെത്തി. ഇതാണ് വയോധികന് അസഹ്യമായ വേദന ഉണ്ടാകാൻ കാരണമായത്. അട്ടയെ നീക്കം ചെയ്ത് പ്രാഥമിക ചികിത്സ നൽകി നിരീക്ഷണത്തിൽ വെയ്ക്കുകയും പിന്നീട്‌ കുമരകം സ്വദേശിയായ രാേഗിയെ മരുന്നുകൾ നൽകി വിട്ടയക്കുകയും ചെയ്തതായി ആശുപത്രി Read More…

കോട്ടയം

കോട്ടയം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും

കോട്ടയം : നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും2024 സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 8 ഞായർ വരെ നടക്കും2024 സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 6 45ന് ലദീഞ്,പാട്ടു കുർബാന, നൊവേന, ഫാദർ ചാക്കോ വണ്ടൻ കുഴിയിൽ. സെപ്റ്റംബർ 2 തിങ്കൾ രാവിലെ 06:15ലദീഞ് പാട്ടു കുർബാന നൊവേന, ഫാദർ ഗ്രൈസൺ വേങ്ങയ്ക്കൽ.സെപ്റ്റംബർ 3 ചൊവ്വാഴ്ച രാവിലെ 6 15ന് ലെദീഞ്ഞ് പാട്ടു Read More…