കോട്ടയം

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണജനകമായ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കോട്ടയം : വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്വേഷപരവും, തെറ്റിദ്ധാരണജനകവുമായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, സൈബർ പെട്രോളിങ് ടീം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു Read More…

കോട്ടയം

യുവാവിനെ ലഹരി വിരുദ്ധ കരുതൽ തടങ്കലിലാക്കി.

കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്.തലയോലപ്പറമ്പിൽ ജില്ലാ പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പിടികൂടിയ 92 കിലോയോളം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്ത കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കൂടാതെ ഇയാൾക്ക് ഏറ്റുമാനൂർ എക്സൈസ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ നിരന്തരം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Read More…

കോട്ടയം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 04/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 05/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പുറപ്പെടുവിച്ച Read More…

Common News

കരുണയുടെ കരങ്ങൾ, കുഞ്ഞേ വരൂ, ഞങ്ങൾ സ്നേഹവും കരുതലും തരാം; ദുരന്തഭൂമിയിൽ നിന്ന് ദത്തെടുക്കാൻ തയാറായി പ്രവാസി മലയാളി കുടുംബം

ഒരുനാടിനെ മുഴുവൻ ഉരുളെടുത്ത് നാളെ എന്തെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് വയനാട്ടിലുള്ള ആളുകൾ. അപ്പോളും ചില കോണുകളിൽ ആശ്വാസത്തിന്റെ വാ​ർ​ത്ത​ക​ൾ ഉ​യ​രുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കുവൈത്തിൽ നിന്ന് വരുന്നത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നാ​ഥ​യാ​യ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യിച്ചിരിക്കുകയാണ് കുവൈത്ത് പ്രവാസിയും കുടുംബവും. സ​മീ​ർ പ​ട​ന്ന​യും കു​ടും​ബ​വു​മാ​ണ് ഇതിനായി നി​യ​മ​വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യ കാ​സ​ർ​കോ​ട് പ​ട​ന്ന സ്വ​ദേ​ശി​യാ​യ സ​മീ​ർ ഭാ​ര്യ കെ.​പി. സാ​ജി​ത​യോ​ടും മ​ക്ക​ളാ​യ റി​ഹാ​നോ​ടും,റ​ബീ​നോ​ടും ച​ർ​ച്ച​ചെ​യ്താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ​ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​മെ​ന്നും Read More…

കോട്ടയം

തിരുനക്കര മൈതാനത്തിനു സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം.

സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചെന്ന് ഭയന്ന് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ഇന്നലെയാണ് അപകടം സംഭവിച്ചത് അപകടത്തെത്തുടര്‍ന്ന് റോഡില്‍ ബസ് നിര്‍ത്തിയിട്ടതോടെ നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുനക്ക മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ വീണു. സ്‌കൂട്ടര്‍ ഇടിച്ചു നിരക്കി അല്‍പ ദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ Read More…

കോട്ടയം

ഓണ വിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷി വിളകൾ നശിപ്പിച്ചു.

കോട്ടയം വടവാതൂരിലാണ് ഓണ വിപണി ലക്ഷ്യമിട്ട് രണ്ടര ഏക്കറിൽ പാട്ട കൃഷി നടത്തിയ സ്ഥലത്തെ കൃഷി വിളകൾ ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. നവോദയ സ്കൂളിന് സമീപം കൈതമറ്റത്തുള്ള പാട്ട ഭൂമിയിലെ 300 ലധികം കുലച്ച ഏത്തവാഴകളും, 600 ചുവട് കപ്പയും നശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. തിരുവല്ല സ്വദേശികളായ മൂന്ന് പേരുടെ ചുമതലയിലുള്ള ട്രസ്റ്റിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശം. ഇവർ തമ്മിലുള്ള തർക്കമാണ് പാട്ടഭൂമിയിലെ അതിക്രമത്തിന് കാരണം. സമീപവാസിയായ ആൻഡ്രൂസ് എന്ന കർഷകനാണ് വർഷങ്ങളായി ഈ Read More…

Common News

ഓണ്‍ലൈന്‍ തട്ടിപ്പ്: കാനറാ ബാങ്ക് കൈയ്യൊഴിയുന്നു; നഷ്ടപ്പെട്ട 1.74 ലക്ഷം തിരികെ കിട്ടാതെ അക്കൗണ്ട് ഉടമ

ചെങ്ങന്നൂര്‍: ഒടിപി നമ്പര്‍ ചോര്‍ത്തി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.74 ലക്ഷം രൂപ നഷ്ടപ്പെട്ടു. പരാതി നല്‍കിയപ്പോള്‍ ബാങ്ക് അധികാരികള്‍ കൈയ്യൊഴിയുന്നതായി അക്കൗണ്ട് ഉടമ. കേന്ദ്രസര്‍ക്കാരിന്റെ പേ ആന്റ് അക്കൗണ്ട് സെക്ഷനില്‍ നിന്നും സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ച ചെങ്ങന്നൂര്‍ യമുനാ നഗറില്‍ ആശാരി പറമ്പില്‍ കെ.ജി മാത്യുവാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് വൈകിട്ട് ഇദ്ദേഹത്തിന്റെ കാനറ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ എസ്ബി അക്കൗണ്ടില്‍ നിന്നുമാണ് രണ്ടു തവണയായി 1.74 ലക്ഷം Read More…