കോട്ടയം

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി.

അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് കരോട്ട് നാലങ്കൽ വീട്ടിൽ വിഷ്ണു പ്രസാദ് (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, എൻ.ഡി.പി.എസ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ Read More…

Blog കോട്ടയം

എ.ടി.എം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് : മുഖ്യ പ്രതി അറസ്റ്റിൽ.

കോട്ടയം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരി (30) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളികളും ചേർന്ന് 2023 ൽ കോട്ടയം അര്‍ബന്‍ ബാങ്കിന്റെ ജില്ലയിലെ വിവിധ എ.ടി.എമ്മു കളിൽ കയറി പലതവണകളായി 68, 42,400 (അറുപത്തിയെട്ട് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി നാനൂറു) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്റെ എ.ടി.എമ്മു കളിൽ Read More…

കോട്ടയം

മെഡിക്കൽ കോളജ് ഭൂഗർഭ പാതയുടെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. ഭൂഗര്‍ഭപാത ഓണത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭപാത നിര്‍മാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി രൂപ Read More…

District News

മോട്ടോർ വാഹന വകുപ്പ് ജനകീയസദസ് ചേർന്നു

നഗര-ഗ്രാമ വ്യത്യാസമില്ലാ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വി.എൻ. വാസവൻ കോട്ടയം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച ഏറ്റുമാനൂർ നിയോജക മണ്ഡലം ജനകീയ സദസിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.കെ.എസ്.ആർ.ടി.സിയുടെ ഒളശ സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ Read More…

Common News

ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30 കോടിയുടെ തട്ടിപ്പ്..തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് അറസ്റ്റിൽ

നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുന്ദർ മേനോൻ ചെയർമാനാണ്. കോൺഗ്രസ് നേതാവായ Read More…

Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പോസ്റ്റ്അഖിൽ മാരാ‍‍ർക്കെതിരെ പൊലീസ് കേസ്

കൊച്ചി : ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ,കളമശേരി വിടാക്കുഴ എന്നിവർ കോട്ടയത്തും കാണിച്ചാട്ട് വീട്ടിൽ കെ എച്ച്ഷിജു കളമശേരിയിലുമാണ് Read More…

National News

മൊബൈൽ കണക്ഷൻ തടസ്സപ്പെട്ടാൽ നഷ്ടപരിഹാരം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പുതുക്കി ട്രായ്.

ന്യൂഡൽഹി: രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. ജില്ലാ തലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കമ്പനികൾ നഷ്ടപരിഹാരം നൽകണം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, Read More…

Kerala News

ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വിനീത് കഴക്കൂട്ടത്ത് വാഹനാപകടത്തിൽ മരിച്ചു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത് എന്ന് പറയപ്പെടുന്നു. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്. കഴക്കൂട്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

District News

കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ..അമ്പരന്ന് മുംബൈ പൊലീസ്….

ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48) ചാലക്കുടി നോര്‍ത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടില്‍ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ചാലക്കുടി Read More…

District News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ അപവാദ പ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കളമശേരി: ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് നേതാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്‍റെ പരാതിയിലാണ് അറസ്റ്റ്. വയനാട്ടിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായതിനെത്തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ Read More…